ഇന്ത്യയില്‍ നിന്ന് പോഷകാഹാരക്കുറവ് തുടച്ചുമാറ്റും : സ്മൃതി ഇറാനി

ഇന്ത്യയില്‍ 2022ഓടെ പോഷകഹാരക്കുറവ് സംബന്ധിച്ച ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടിലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ എ.എ.പി അംഗം സുശീല്‍ കുമാര്‍ ഗുപ്തയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സ്മൃതി.

‘പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്ന പദ്ധതിയായ പോഷണ്‍ അഭിയാന്‍ 2022ഓടെ രാജ്യത്ത് സമ്ബൂര്‍ണമായും നടപ്പാക്കും. പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനു ശേഷം രാജ്യത്തെ ഒരു കുട്ടിക്ക് പോലും പോഷകാഹാകക്കുറവുള്ളതായി റിപ്പോര്‍ട്ട് ചെയ്യില്ല’ സ്മൃതി ഇറാനി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലേയും എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഹരിയാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം പദ്ധതിയെ കുറിച്ച് അവബോധം