ലാവ്ലിന്റെ പേരിൽ വിഎസിനെ പുറത്താക്കിയ പിണറായി ഇപ്പോൾ പ്രതിക്കൂട്ടിൽ

കേരളാ രാഷ്ട്രീയ ചരിത്രത്തിൽ വീണ്ടും പിണറായി വിജയൻ ഉൾപെട്ട ലാവലിൻ കേസ് ചർച്ച ആകുമ്പോൾ ഓർമ്മിക്കേണ്ട ഒരു പേരുണ്ട്. വി.എസ് അച്യുതാനന്ദനെ ജനകീയനാക്കിയ പണ്ടത്തേ സി.പി.എമ്മിന്റെ മാസ്റ്റർ ബ്രയിൽ ആയിരുന്ന കെ.എം ഷാജഹാൻ. ലാവലിൻ കേസിലെ രഹസ്യങ്ങൾ ചോർന്ന് പോയതാണ്‌ കെ.എം ഷാജഹാനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ മുഖ്യ കാരണം

ക്രൈം മാഗസിനിൽ ലാവലി അഴിമതിയുടെ രേഖകൾ ഒന്നൊന്നായി പുറത്ത് വന്നപ്പോൾ വി.എസ്.അച്യുതാനന്ദൻ എന്ന അന്നത്തേ മുഖ്യമന്ത്രിയാണ്‌ ഇതിനു പിന്നിൽ എന്ന് പിണറായി ബലമായി വിശ്വസിച്ചു. പല തവണ ലാവലിൽ അന്വേഷണം അട്ടിമറിക്കാൻ പാർട്ടി നടത്തിയ നീക്കങ്ങളുടെ തല തന്നെ വെട്ടിമാറ്റിയ ആളായിരുന്നു വി.എസ്. അഴിമതി പുറത്ത് വരണം എന്നാഗ്രഹിച്ച മുഖ്യമന്ത്രിയായിരുന്നു വി.എസ്. ലാവലിൽ കേസിൽ കർമ്മ ന്യൂസ് എഡിറ്റോറിയലിന്റെ വിലയിരുത്തൽ ഇങ്ങിനെയാണ്‌. ഈ അഴിമതി പുറത്ത് കൊണ്ടുവന്നത് സി.പി.എം തന്നെയാണ്‌. പിണറായിക്കെതിരെ വി.എസ് ഉപയോഗിച്ച വജ്രായുധം ആയിരുന്നു ഇത്. ആ ആയുധം എടുത്ത് ഉപയോഗിച്ചതിനാൽ മാത്രമാണ്‌ 2006 മുതൽ 2011 വരെ പിണറായിയെ അധികാരത്തിൽ നിന്നും അകറ്റി നിർത്തി മുഖ്യമന്ത്രി പദത്തിൽ എത്താൽ വി.എസിനായത്. തുടർന്ന് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ്‌ വി.എസിനു തുടർ ഭരണം നഷ്ടപെട്ടത്. കേരളത്തിന്റെ ചരിത്രം തിരുത്തി കുറിച്ച് കീണ്ടും അധികാരത്തിൽ എത്തേണ്ട വി.എസിനെ വീഴ്ത്തിയത് പിണറായി തന്നെ. വെറും 2 സീറ്റുകൾക്കാണ്‌ ഭൂരിപക്ഷം നഷ്ടപെട്ടത്. ലാവലിൽ അഴിമതി വി.എസും, കെ.എം ഷാജഹാനും, ക്രൈം നന്ദകുമാറും, അന്തരിച്ച വീരേന്ദ്ര കുമാറും ചേർന്നുള്ള ഒരു സംഘത്തിന്റെ തന്നെ അന്വേഷണവും നീക്കങ്ങളും ആയിരുന്നു. ഇന്നും ആ പുകയിൽ കിടന്ന് വെന്ത് ഉരുകുകയാണ്‌ പിണറായി വിജയൻ..ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ഥമായ വിലയിരുത്തൽ ക്രൈം നന്ദകുമാർ നടത്തുന്നു..അതിങ്ങനെ

ക്രൈമിന് എസ്എൻസി ലാവലിൻ കേസ് രേഖകൾ ചോർത്തി നൽകിയത് ഷാജഹാൻ ?.ക്രൈമിന് SNC LAVLIN രേഖകൾ അടക്കം പിണറായിയേ കുറിച്ചുള്ള രഹസ്യങ്ങൾ ചോർത്തി നൽകിയത് VS ന്റെ സെക്രട്ടറി ഷാജഹാനോ…??വിഎസ് അച്യുതാനന്ദൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പ്രധാന കാരണം ക്രൈമിന് രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിനാണ്. 2005 മാർച്ച് മാസത്തിൽ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് ഷാജഹാനെ ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ച് പാർട്ടി പുറത്താക്കുന്നത്.വിഎസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവിന് കേരള ജനതയുടെ മനസുകളിൽ ഒരു പോരാട്ട നായകൻ എന്ന നിലയിലുള്ള പേര് നേടികൊടുക്കുന്നതിൽ വളരെ അധികം പങ്ക് വഹിച്ച വി.സ്. ന്റെ പ്രൈവറ്റ് secretary ആയിരുന്നു K.M.ഷാജഹാൻ. അദ്ദേഹത്തിന് ജനപ്രീതി നേടി കൊടുത്തതിൽ ഷാജഹാൻ്റെ അറിവും വിവരവും പ്ലാൻ ചെയ്യാനുള്ള കഴിവും വളരെ പ്രധാനമായിരുന്നു. ജനകീയ പ്രശ്നങ്ങളെ തെരഞ്ഞെടുത്ത്, അത്തരം പ്രശ്നങ്ങളിൽ ഇടപെടുകയും, ‘ഇരകളെ’ നേരിട്ട് സന്ദർശിച്ച് അവരുടെ നീതിക്ക് വേണ്ടി നിരന്തരം പോരാട്ടം നടത്തുകയും ചെയ്യുന്ന രീതി. വി എസ് അച്യുതാനന്ദൻ എന്ന നേതാവിന് ഇത്രമാത്രം ജനപ്രീതി നേടി കൊടുക്കാൻ കാരണം. സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയും, ഭൂമി കയ്യേറ്റത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുംഅഴിമതിക്കാർക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് വിഎസ് അച്യുതാനന്ദനെ സജ്ജമാക്കിയത് ഷാജഹാൻ്റെ ജനകീയ തന്ത്രങ്ങൾ ആയിരുന്നു.

2005 സെപ്റ്റംബർ മാസത്തിലാണ് മുൻ കാസർകോട് എംപി ആയ പി കരുണാകരൻറെയും ഇപ്പോൾ നിയമ മന്ത്രിയായ എ കെ ബാലൻറെയും നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റി യുടെ റിപ്പോർട്ട് ഫലമായി ഷാജഹാനെ പാർട്ടി പുറത്താക്കുന്നത്. അവർ കണ്ടെത്തിയ പ്രധാനപ്പെട്ട കുറ്റം ഷാജഹാൻ ക്രൈമിന് വിവരങ്ങൾ ചോർത്തി നൽകി എന്നതാണ്. എന്നാൽ വി.സ്. പക്ഷക്കാരനായ ഷാജഹാൻ പിണറായിയുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറതാക്കാൻ കാരണം തേടിക്കൊണ്ടിരുന്ന പിണറായിക്ക് മുന്നിൽ വന്നു പെട്ട സംഭവമായിരുന്നു പിണറായിയെ കുറിച്ചു അധിക മാർക്കും അറിയാത്ത രഹസ്യങ്ങൾ അടങ്ങിയ CRIME ലെ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട്കൾ. എന്നാൽ, ഷാജഹാനു crime മായി യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് മാത്രമല്ല CRIME നോടും എന്നോടും വലിയ ശത്രുത ലായിരുന്നൂ അക്കാലത്ത് ഷാജഹാൻ.

മൂന്നാറിൽ ടാറ്റ പതിനായിരത്തോളം ഏക്കർ ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരുന്നു. ഇതിനെതിരെ എല്ലാ തെളിവുകൾ സഹിതം ക്രൈം അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇങ്ങനെ അനധികൃതമായി കൈവശം വെച്ചിരുന്ന സ്ഥലം സന്ദർശിക്കാനായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ വരുന്ന വിവരം പിസി ജോർജ് എംഎൽഎ എന്നെ അറിയിച്ചു. എന്നോട് സംഭവ സ്ഥലത്ത് എത്താൻ വേണ്ടി പറയുകയും ചെയ്തു. എൻ്റെ റിപ്പോർട്ടർമാരായ കൃഷ്ണകുമാർ, മുഹമ്മദ് റിയാസ്, അൻസാരി മൂവാറ്റുപുഴ, അടിമാലി ശ്യാം എന്നിവരോടൊപ്പം ഞാൻ മൂന്നാറിലെത്തി. സംഭവ സ്ഥലം സന്ദർശിക്കാൻ പുറപ്പെട്ടപ്പോഴേക്കും പിസി ജോർജ് എംഎൽഎ ഓടിവന്നു എന്നോട് പറഞ്ഞു,’തെറ്റിദ്ധരിക്കരുത് നന്ദകുമാർ, നന്ദകുമാർ ഉണ്ടെങ്കിൽ സ്ഥലം സന്ദർശിക്കാൻ വിഎസ് അച്യുതാനന്ദൻ ഇറങ്ങില്ല എന്നാണ് പറഞ്ഞിരിക്കുന്നത്’…. വിഎസ് അച്യുതാനന്ദൻ്റെ സന്ദർശനം ഞാൻ കാരണം മുടങ്ങുകയോ തടസ്സപ്പെട്ടു പോവുകയോ ചെയ്യരുത് എന്ന കാരണത്തൽ അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ച്, വാഹനത്തിൽ മാത്രമേ ഇരിക്കുകയുള്ളു എന്ന് സമ്മതിച്ചു.

ക്രൈം ലേഖകന്മാർ പിസി ജോർജ്ജിനോപ്പം, ടാറ്റ കൈയേറി അനധികൃതമായി വെച്ചിരുന്ന സ്ഥലങ്ങൾ കാണിച്ചു കൊടുക്കട്ടെയെന്ന് തീരുമാനിച്ചു,വി.എസ്.ൻ്റെ യാത്ര അവിടത്തെ ജനങ്ങളും പത്രക്കാരും വലിയ ആഘോഷമാക്കിയിരുന്നു.എൻ്റെ ലേഖകന്മാർ നല്ല പൊക്കവും തടിയുമുള്ളവർ ആയിരുന്നു. എൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച് വി.എസ്.ന് ചുറ്റുംനിന്നുകൊണ്ട് കൈയേറിയ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാൻ ഞാൻ അവർക്ക് നിർദേശം നൽകിയിരുന്നു. യാത്രയേ കുറിച്ച് പത്രങ്ങളിൽ CRIME ലേഖകൻ മാരുടെ കൂടെയുള്ള ഫോട്ടോകൾ ആണ് അച്ചടിച്ചു വന്നത് .. ക്രൈംമിൻ്റെ cover പേജിൽ വിഎസ് അച്യുതാനന്ദൻ നൊപ്പം CRIME ലേഖകൻ മാർ നിൽക്കുന്ന ഫോട്ടോസ് പ്രസിദ്ധീകരികരിക്കൂകയും ചെയ്തു.

“ടാറ്റാ കൈയേറിയതും നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ സ്ഥലങ്ങൾ ക്രൈം ലേഖകന്മാർ വിഎസ് അച്യുതാനന്ദന് കാണിച്ചു കൊടുക്കുന്നത് എന്ന് ഞാൻ അടിക്കുറിപ്പ്” എഴുതിയതിൽ ക്ഷുഭിതനായ ഷാജഹാൻ ക്രൈം ഓഫിസിലേക്ക് വിളിച്ച് പൊട്ടിത്തെറിക്കുകയും ഇതെല്ലാം ‘പോക്രി തരമാണെന്ന് ‘ പറയുകയും ചെയ്തു. ക്രൈം മഞ്ഞപ്പത്രം ആണെന്നും, അശ്ലീലമാണെന്നും അദ്ദേഹം പ്രതികരിച്ചു.മൂന്നാറിൽ എന്നെ തടഞ്ഞത് വി.സ്. അച്യുതാനന്ദൻ അല്ലായെന്നും ഷാജഹാനായിരുന്നു എന്നും എന്നോട് പിസി. ജോർജ് എം എൽ എ ഇതിനിടെ വ്യക്തമാക്കിയിരുന്നു. ക്രൈമിനോട് വല്ലാത്ത പകയും വിദ്വേഷവുമായിരുന്നു ഷാജഹാന്ന് ഉണ്ടായിരുന്നത്. എന്നാൽ, അങ്ങനെയുള്ള ഷാജഹാനെക്കുറിച്ചാണ് സിപിഎ-എം നിയമിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ, ഷാജഹാനാണ് ക്രൈമിന് പിണറായി വിജയനെക്കുറിച്ചുള്ള രഹസ്യങ്ങളും രേഖകളും ചോർത്തി തന്നത് എന്ന് എഴുതി ചേർത്തിരിക്കുന്നത്….!! എന്തൊരു വിരോധാഭാസം…!!!

അങ്ങനെ ഒരു റിപ്പോർട്ട് വന്നപ്പോൾ ഞാൻ ചിരിച്ചു പോയി. എന്നെ ശത്രുവായി കാണുന്ന ഷാജഹാനെക്കുറിച്ച് ‘തീർത്തും കളവായും, കെട്ടിച്ചമച്ചതുമായ’ റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ എന്നോട് എങ്കിലും അന്വേഷിക്കേണ്ടത് ആയിരുന്നു …സിപിഎം എന്ന പാർട്ടിയുടെ പ്രമുഖ നേതാക്കളായ ‘ പീ കരുണാകരനും ഇപ്പോൾ നിയമ മന്ത്രിയായ ആയ എകെ ബാലനും ഇത്തരത്തിൽ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ‘ജുഗുസ്പരപര’മായ ഒരു റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിനെ പാർട്ടിയുടെ അധഃപതനം എന്നല്ലാതെ, എന്താണ് പറയുക…??
ഷാജഹാനെ സിപിമ്മിൽ നിന്ന് പുറത്തക്കിയതിന് ശേഷം മാസങ്ങൾ കഴിഞ്ഞ് തിരുവനന്തപുരത്ത് പി.സി. ജോർജ് എം.എൽ.എ. യുടെ ക്വർട്ടേഴ്സിൽ ഞാൻ ചെന്നിരുന്നു. ഞാനും പി.സി. ജോർജും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെയ്ക്ക് ഷാജഹാൻ കയറിവന്നു. പി.സി. ജോർജ് ഉടനെ എന്നെ കാണിച്ച് കൊണ്ട് ”ഇദ്ദേഹത്തെ അറിയുമോ” എന്ന് ചോദിച്ചു.”നിങ്ങൾ മോശക്കാരൻ ആണെന്ന് പറയുന്ന ക്രൈം നന്ദകുമാർ ആണ് ഇദ്ദേഹം.” …പി.സി ജോർജ് പറഞ്ഞു. അതിന് ശേഷം, ഞാൻ ഷാജഹാനോട്‌ ചോദിച്ചു, ‘താങ്കൾ ഞാനുമായി എപ്പോഴെങ്കിലും കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ….?? പിന്നെ എങ്ങനെയാണ് താങ്കൾ എസ്.എൻ.സി. ലാവ്ലിനിലും പിണറായി വിജയൻ്റെ രഹസ്യങ്ങളും രേഖകളും ചോർത്തി ക്രൈമിന് തന്നു എന്ന് പാർടി അന്വേഷണ റിപ്പോർട്ടിൽ പറയുക…?.

അന്ന് ആദ്യമായി ഞാൻ ഷാജഹാനെ നേരിട്ട് വിശദമായി പരിചയപ്പെട്ട് സംസാരിച്ചു സുഹൃത്ത് ക്കൾ ആയി. പി.സി. ജോർജ് എംഎൽഎ ആണ് അതിനു സാക്ഷി. പിന്നീടങ്ങോട്ട്, ഞങ്ങളുടെ ബന്ധം വളർന്നു എന്ന് തന്നെ പറയാം. എന്നെ പറ്റിയുള്ള എല്ലാ തെറ്റിദ്ധാരണകളും അദ്ദേഹത്തിന് മാറി എന്ന് മാത്രമല്ല , പിന്നീടങ്ങോട്ട് എസ്.എൻ.സി.ലാലിന് അഴിമതി കേസിൽ എന്നെക്കാൾ അധികം വസ്തുതകൾ പഠിക്കുകയും, അവസാനം എനിക്ക് അദ്ദേഹത്തോട് സംശയം ചോദിക്കേണ്ട അവസ്ഥ വരികയും ചെയ്തു. അത്രയ്‌ക്കും വിശദമായിട്ടാണ് അദ്ദേഹം ലാവ്‌ലിൻ കേസിനെ പറ്റി പഠിച്ചത്.

പിന്നീട് കവിയൂർ കേസിൻ്റെ വിസ്താരം നടക്കുമ്പോൾ അദ്ദേഹം തിരുവനന്തപുരം സിബിഐ കോടതിയിൽ വരികയും, വാദങ്ങൾ പൂർണ്ണമായും കേട്ടശേഷം ഓരോ തവണയും ഗംഭീരമായിരുന്നു എന്ന് പറഞ്ഞ് എന്നെ പ്രൊൽസാഹിപ്പിക്കുകയൂം ചെയ്തിരുന്നു.ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സുപ്രിം കോടതിയിൽ പിണറായി വിജയൻ ഹാജരാക്കിയിരുന്നു.കേരള ഗവർണ്ണർ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിനെതിരെ പിണറായി നൽകിയ കേസിൽ ഞാനും എതിർ കക്ഷിയായിരുന്നു. സിബിഐ കോടതിയിൽ, സിബിഐ file ചെയ്ത എല്ലാ രേഖകളും എടുത്തു പിണറായി വിജയൻ്റെ അഭിഭാഷകൻ എല്ലാ തെളിവുകളും സുപ്രിം കോടതിയിൽ ഫയൽ ചെയ്തു,. എതിർ കക്ഷി എന്ന നിലയിൽ എനിക്ക് എല്ലാ കോപ്പികളും ലഭിച്ചു. ഈ രേഖകൾ എല്ലാം തന്നെ ഷാജഹാന് ഞാൻ ഒരു copy കൊടുത്തിരുന്നു.

തിരുവനന്തപുരം സിബിഐ കോടതിയിൽ ലാവ്‌ലിൻ കേസ് ഞാൻ നേരിട്ടാണ് വാദിച്ചിരുന്നത്. എന്നാൽ പിണറായിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി ആദ്യം ഫയൽ ചെയ്തത് ഞാൻ ആയിരുന്നു. ഷാജഹാനോട് ഈ കേസിൽ പ്രത്യേക ഹർജി കൊടുക്കാനും, അതിൽ നേരിട്ട് തന്നെ വാദിക്കണമെന്നും ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ ഹർജി ഫയൽ ചെയ്തിരുന്നെങ്കിലും ജസ്റ്റിസ് കമൽ പാഷ എൻ്റെയും ഷാജഹാൻ്റെയും ഹർജികൾ ഒഴിവാക്കിയിരുന്നു. ഇതാണ് ഞാനും ഷാജഹാനുമായിട്ടുള്ള ബന്ധംഷാജഹാൻ എനിക്ക് പിണറായി വിജയനെക്കുറിച്ച് രേഖകൾ … രഹസ്യങ്ങൾ ചോർത്തി തന്നു എന്ന് പറഞ്ഞാണല്ലോ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്തക്കിയത്. അച്യുതാനന്ദൻ പക്ഷക്കാരനായതു കൊണ്ട് പിണറായി പക്ഷക്കാർ അദ്ദേഹത്തെ ഒതുക്കാൻ കണ്ടു പിടിച്ച ‘ഒരു പൊറാട്ടു നാടകം’ ആയിറുന്നൂ ഇത്.

ഇത്തരം കള്ളകഥകൾ ആരാണ് മെനഞ്ഞുണ്ടാക്കി , സത്യസന്ധരാണെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന പി കരുണാകരൻ, എ കെ ബാലൻ എന്നീ നേതാക്കളുടെ അന്വേഷണ റിപ്പോർട്ടിൽ ഷാജഹാനതിരെ എഴുതിച്ചേർത്തത് ….?പാർട്ടിയിലെ ഒരു വിഭാഗം , കെട്ടിചമച്ച ഈ കഥ, പാർട്ടിയുടെ മുഖഛായ തന്നെ വികൃതമാക്കുന്നത് ആയിരുന്നു എന്ന്, എനിക്ക് പറയാതെ വയ്യ. അത്രയ്ക്കും സത്യവിരുദ്ധമായ വികൃതമായ കെട്ടിച്ചമച്ച കഥയാണ് ഷാജഹാനെ പുറത്താക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയത്