ചെറുപ്പകാലം അവതരിപ്പിക്കാൻ ബാലതാരത്തെ വേണമെന്ന് ഹണിറോസ്, അധിക്ഷേപ കമന്റുമായി സോഷ്യൽ മീഡിയ

എബ്രിഡ് ഷെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തില്‍ ബാലതാരത്തെ വേണമെന്ന പരസ്യം പങ്കുവച്ച ഹണി റോസിന് നേരെ സൈബര്‍ ആക്രമണം. റേച്ചലില്‍ തന്റെ ചെറുപ്പക്കാലം അഭിനയിക്കാന്‍ ബാലതാരത്തെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഹണിറോസിന്റെ പോസ്റ്റിന് കീഴില്‍ അധിക്ഷേപ കമന്റുകള്‍ നിറയുകയാണ്.

എബ്രിഡ് ഷെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന റേച്ചല്‍ എന്ന സിനിമയില്‍ ഹണിറോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കന്‍ 35 വയസ്സ്, 10-12 വയസ് പ്രായമുള്ള ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഹണിറോസിന്റെ ശരീരപ്രത്യേകതകള്‍ ചെറുപ്പത്തിലെ ഉള്ള കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഓഡിഷനില്‍ എങ്ങനെയായിരിക്കും ബാലതാരത്തെ തെരെഞ്ഞെടുക്കുകയെന്നും ചോദിച്ചുകൊണ്ട് അശ്ലീലമായ രീതിയിലുള്ള കമന്റുകളാണ് വരുന്നത്. ഫേസ്ബുക്കിലെ ഈ അമ്മാവന്മാരുടെ ശല്യം കാരണമാണ് ഇന്‍സ്റ്റയില്‍ വന്നതെന്നും ഇവിടെയും പക്ഷേ ഞരമ്പുരോഗികള്‍ താവളമാക്കിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. കാലം എത്രകഴിഞ്ഞാലും മലയാളികളില്‍ ചിലരുടെ മനസ്സില്‍ അടിഞ്ഞുകൂടിയ അഴുക്ക് മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ വിമര്‍ശിച്ചു.