സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി; ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. കോഴിക്കോട് സ്വദേശിയായ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്നും പണം തട്ടിയ കേസിലാണ് നടപടി. സരിതയും, കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 42,70,000 രൂപയാണ് തട്ടിയെടുത്തത്.

കേസില്‍ ബിജു രാധാകൃഷ്ണനാണ് ഒന്നാം പ്രതി. അതേസമയം കേസിലെ മൂന്നാം പ്രതി മണി മോനെ കോടതി കുറ്റവിമുക്തനാക്കി. ആകെ മൂന്ന് പ്രതികളാണ് കേസില്‍ ഉള്ളത്. 2013 ല്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളില്‍ ഒന്നാണ് ഇത്. വഞ്ചന, ആള്‍മാറാട്ടം, വ്യജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.