പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് സൈനികർ

കിളികൊല്ലൂരില്‍ സൈനികനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സൈന്യത്തിനുള്ളില്‍ കടുത്ത പ്രതിഷേധം. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് സൈനികര്‍. കേരളത്തില്‍ സൈനികന് നേരെ ഉണ്ടായ ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സൈനികര്‍ വലിയ പ്രതിഷേധത്തിലാണ്. സൈനികരെ മര്‍ദ്ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എങ്ങനെ നേരിടണമെന്ന് സൈന്യത്തിന് അറിയാം എന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാജ ലഹരിക്കേസ് ഒരു സൈനിക ഉദ്യോഗസ്ഥന്റെ മേല്‍ ചുമത്തിയത് വലിയ ക്രൂരതയാണ്. എംഡിഎംഎ പോലൂള്ള ഒരു ലഹരിക്കേസില്‍ സൈനികന്‍ അറസ്റ്റിലായെന്ന് മറ്റ് രാജ്യങ്ങളില്‍ അറിഞ്ഞാല്‍ എന്ത് നാണക്കേടാണ് ഇന്ത്യന്‍ സെന്യത്തിനുണ്ടാകുകയെന്ന് സൈനികര്‍ ചോദിക്കുന്നു. അതേസമയം പോലീസിന്റെ നടപടിക്കെതിരെ വിമുക്ത സൈനികരും രംഗത്തെത്തി.