നെഹ്‌റുവിന്റെ തെറ്റിന് ഇരകളായത് ഒരു ജനത; എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് മോദി- അമിത് ഷാ

ന്യൂഡല്‍ഹി: നെഹ്റുവിന്റെ തെറ്റിന് ഇരകളായത് ഒരു ജനതയായിരുന്നുവെന്നും. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത് നരേന്ദ്ര മോദിയാണെന്നും അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിനെ അലട്ടിയിരുന്ന പ്രശ്‌നത്തിന് എന്നെന്നേക്കുമായി പരിഹാരം കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം എടുത്തുപറഞ്ഞ് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. നെഹ്റുവിന്റെ തെറ്റിന് ഇരകളായത് ഒരു ജനതയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെയാണ് കശ്മീരിലെ ജനങ്ങള്‍ക്ക് ആശ്വാസമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 നിലനിന്നിരുന്നപ്പോള്‍ രാജ്യത്തെ സമന്വയിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും അത് ഒഴിവാക്കുകയെന്നത് രാജ്യത്തിന്റെ മൊത്തം ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് അതിന് കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള നടപടിയിലൂടെ രാജ്യത്ത് ഏകീകരണം നടപ്പിലായെന്നും അദ്ദേഹം സൂചിപ്പിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലും സര്‍ക്കാരിനെ കോണ്‍ഗ്രസ് പരിഹസിച്ചിരുന്നെന്നും എന്നാല്‍ നിലവില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായും അമിത് ഷാ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കും, എന്നാല്‍ എപ്പോഴാണെന്ന് പറയാനാകില്ല എന്നാണ് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നത്. എന്നാല്‍ തീയതികള്‍ പ്രഖ്യാപിച്ചത് തറക്കല്ലിടല്‍ ചടങ്ങ് പൂര്‍ത്തിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തിലുള്ള രണ്ട് റാലികള്‍ അമിത് ഷാ ഫ്ളാഗ് ഓഫ് ചെയ്തു. അഹമ്മദാബാദ് ജില്ലയിലെ സണ്‍സാര്‍ക്കയില്‍ നിന്ന് ആരംഭിച്ച യാത്ര സോമനാഥ് ടെമ്പിള്‍ ടൗണിലും ഉനൈയിലെ റാലി അംബാജി ക്ഷേത്രത്തിലേക്കും ഖേഡ ജില്ലയിലെ റാലി ഫാഗ്വേല്‍ ടൗണിലും അവസാനിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.