എന്റെ ഹൃദയത്തിന്റെ ഉടമ, മകന് പിറന്നാള്‍ ആശംസകളുമായി സൗബിന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സൗബിന്‍ സാഹിര്‍. ജാമിയയാണ് സൗബിന്റെ ഭാര്യ. ഇരുവര്‍ക്കും ഒരു മകനാണുള്ളത്. ഒര്‍ഹാന്‍ എന്നാണ് പേര്. കഴിഞ്ഞ ദിവസമായിരുന്നു ഒര്‍ഹാന്റെ ജന്മദിനം. മകന്റെ ജന്മദിനാഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില സൗബന്‍ പങ്കുവെയ്ക്കുകയും ചെയ്തു.

‘വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍, നീ പല തരത്തില്‍ മാറുന്നു. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്‌പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതല്‍ തന്നെ നീ ചെയ്തതുപോലെ. സ്‌നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിങ്ങള്‍ക്ക് നേരുന്നു. ജന്മദിനാശംസകള്‍ എന്റെ പ്രിയപ്പെട്ട ഓര്‍ഹാന്‍. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു,’ സൗബിന്‍ കുറിച്ചു.

2019 മെയ 10ന് ആയിരുന്നു സൗബിനും ഭാര്യയ്ക്കും ആണ്‍ കുഞ്ഞ് പിറന്നത്. സൗബിന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. മകനുമൊത്തുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുമുണ്ട്.

കോഴിക്കോട് സ്വദേശിയായ ജാമിയയും സൗബിനും തമ്മിലുള്ള വിവാഹം 2017 ഡിസംബറില്‍ ആയിരുന്നു. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് കൂടെയുണ്ട്. മേയ് 10നാണ് താന്‍ അച്ഛനായ സന്തോഷം സൗബിന്‍ ആരാധകരുമായി പങ്കുവച്ചത്.