അമലേട്ടന്റെ അസിസ്റ്റന്റ് ആണ് എന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യം, സൗബിൻ

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയോടൊപ്പം സൗബിൻ ഷാഹിറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അമൽ നീരദിന്റെ അസിസ്റ്റന്റായും അസോസിയേറ്റായും ഒരുപാട് ചിത്രങ്ങൾ വർക്ക് ചെയ്തിട്ടുള്ളയാളാണ് സൗബിൻ. ഭീഷ്മയുടെ ഷൂട്ടിങ് സമയത്ത് സൗബിനെടുത്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

എനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിക്കുന്ന കാര്യം എന്താണെന്നുവച്ചാൽ, ഞാൻ അമലേട്ടന്റെ അസിസ്റ്റന്റ് ആണ് എന്നതാണ്. അന്നും ഇന്നും എന്ന ക്യാപ്ഷനോടെയാണ് സൗബിൻ അമൽ നീരദിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. അമൽ നീരദ് ഷോട്ടിന് ആക്ഷനും കട്ടും പറയുന്ന സമയത്ത് അദ്ദേഹം അറിയാതെയാണ് സൗബിൻ വീഡിയോ ഷൂട്ട് ചെയ്തത്. മൈ ബിഗ് ബി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.