സ്വയം സംരംഭത്തിനായി ഇറങ്ങി തിരിച്ചപ്പോള്‍ വില്ലേജ് ഓഫീസറില്‍ നിന്നുണ്ടായ ദുരനുഭവം, ഈ അവസ്ഥ ആര്‍ക്കും വരരുതെന്ന് ജോമോള്‍ ജോസഫ്

മലയാളികള്‍ക്ക് സുപരിചിയായ മോലും ആക്ടിവിസ്റ്റും ഒക്കെയാമ് ജോമോള്‍ ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജോമോള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെയായി സ്വയം സംരംഭകയായി ജോമോള്‍ മാറിയിരുന്നു. പല വിധത്തിലുള്ള അച്ചാറുകള്‍, ഡ്രൈ ഫ്രൂട്ട്‌സ്, തേന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന സംരംഭമാണ് ജോമോള്‍ തുടങ്ങിയത്. ഇപ്പോള്‍ ഈ ഒരു സംരംഭം ആരംഭിക്കുന്നതിനായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജോമോള്‍. വില്ലേജ് ഓഫീസറില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഇക്കാര്യം ജോമോള്‍ പറഞ്ഞത്.

ജോമോളുടെ വാക്കുകള്‍ ഇങ്ങനെ, എന്റെ സ്വയം സംരംഭത്തെ, ഒരുമാസം കുരുക്കിയിട്ട ചുവപ്പുനാട അഴിച്ചു മാറ്റി.. ഫെബ്രുവരി 10 ആം തീയതി ആണ് ഞങ്ങള്‍ കൈവശ സര്‍ടിഫിക്കറ്റിനായി ഓണ്‍ലൈന്‍ ആയി അപ്ലൈ ചെയ്യുന്നത്. image 1 ഇല്‍ അതിന്റെ റെസിപ്റ്റ്. അപ്ലൈ ചെയ്ത അന്ന് തന്നെ വില്ലജ് ഓഫീസറിനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. അന്ന് അദ്ദേഹം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലാണ്, നോക്കാം എന്ന് പറഞ്ഞു. പിറ്റേന്ന് വിളിച്ചപ്പോളും അദ്ദേഹം ഫോണ്‍ എടുത്തു, താലൂക്ക് ഓഫീസില്‍ മീറ്റിങ്ങില്‍ ആണ് എന്ന് പറഞ്ഞു. മൂന്നാം ദിവസം വിളിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു ‘7 ദിവസം എനിക്ക് സമയമുണ്ട്, അതിനുള്ളില്‍ ഞാന്‍ നോക്കിക്കോളും’ എന്ന് പറഞ്ഞു. പിന്നെ 7 ദിവസം വരെ അയാളെ വിളിച്ചില്ല, 8 ആം ദിവസം മുതല്‍ എല്ലാ ദിവസവും ഓരോ തവണ അയാളെ ഫോണ്‍ ചെയ്തു, എന്തായി എന്നറിയാന്‍, എന്നാല്‍ പിന്നീടയാള്‍ ഫോണ്‍ എടുത്തിട്ടില്ല. ഇതിനിടയില്‍ 4 തവണ വില്ലേജ് ഓഫീസില്‍ നേരിട്ട് പോയി, അയാള്‍ അവിടെ ഇല്ലാത്തതുകൊണ്ട് തിരിച്ചു പോരേണ്ടി വന്നു.

മാര്‍ച്ച് 4 ആം തീയതി രാവിലെ വിനു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു, ‘പെരുവണ്ണാമൂഴിയിലെ വില്ലേജ് ഓഫീസര്‍ക്ക് കൊമ്പുണ്ടോ’ എന്ന് ചോദിച്ചുകൊണ്ട്. ആ പൊസ്റ്റിട്ട് 20 മിനിറ്റിനുള്ളില്‍ വില്ലേജ് ഓഫീസര്‍ അയാളുടെ പേര്‍സണല്‍ നമ്പറില്‍ നിന്നും വിനുവിനെ വിളിച്ചു, ‘ഇന്ന് ഓഫീസില്‍ ഇല്ല, ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിലാണ്, ഇന്ന് രാത്രിയില്‍ തന്നെ കൈവശ സര്‍ട്ടിഫിക്കറ്റ് അയച്ചു തരാം’ എന്ന് അറിയിച്ചു. ‘നിങ്ങള്‍ തരേണ്ട കാര്യമില്ല വാങ്ങാന്‍ എനിക്കറിയാം’ എന്നും, ഞങ്ങള്‍ക്ക് വന്ന ബുദ്ധിമുട്ടുകളും അയാളോട് വിനു വിശദമായി പറയുകയും, ഇങ്ങനെ അയാള്‍ ബുദ്ധിമുട്ടിച്ച നിരവധി ആളുകളുടെ കാര്യം അയാളെ ഓര്‍മപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് നാലാം തീയതി ഉച്ചയോടെ ഞാനും പോസ്റ്റ് ഇടുകയുണ്ടായി. ഞങ്ങള്‍ അഞ്ചാം തീയതി രാവിലെ പത്തര മണിമുതല്‍ വില്ലജ് ഓഫീസില്‍ കുത്തിയിരുപ്പ് സമരം ആരംഭിക്കും എന്നും കൈവശ സര്‍ട്ടിഫിക്കറ്റ് അന്ന് തന്നെ ലഭിക്കുകയും കൃത്യവിലോപം കാണിച്ചു ഞങ്ങളെ ദുരിതത്തിലാക്കിയ ഓഫീസര്‍ക്കെതിരെ നടപടി എടുക്കണം എന്നും ആയിരുന്നു എന്റെ പോസ്റ്റിലെ ആവശ്യങ്ങള്‍. വിനുവിന്റെയും എന്റെയും പോസ്റ്റ് ശ്രദ്ധയില്‍ പെട്ട സിപിഐഎം മുതുകാട് ലോക്കല്‍ സെക്രട്ടറി Surajan P C Muthukad യും,ചക്കിട്ടപാറ ഗ്രാമപഞ്ചായത് പ്രസിഡന്റ് K Sunil Muthukad ഉം വിഷയത്തില്‍ ഇടപെടുകയും, വില്ലേജ് ഓഫീസറോട് സംസാരിക്കുകയും ഒരു സംരംഭം തുടങ്ങാന്‍ എല്ലാ സഹായങ്ങളും നിയമപരമായി ഉറപ്പുവരുത്താനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത് എന്നും, അതില്‍ ഗുരുതര വീഴ്ച വന്നിട്ടുണ്ട്, വീഴ്ച പരിഹരിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് വില്ലജ് ഓഫീസറെ വാണ്‍ ചെയ്യുകയും ചെയ്തു. പിറ്റേന്ന് രാവിലെ പത്തുമണിക്കുള്ളില്‍ കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കും എന്ന് അയാള്‍ അവര്‍ക്ക് ഉറപ്പ് നല്‍കി.

മാര്‍ച്ച് 5 ആം തീയതി രാവിലെ 9 മണിക്ക് വില്ലേജ് ഓഫീസര്‍ അയാളുടെ പേര്‍സണല്‍ നമ്പറില്‍ നിന്ന് വിനുവിനെ വിളിക്കുകയും, ഓണ്‍ലൈന്‍ ആയി സബ്മിറ്റ് ചെയ്ത ആപ്ലിക്കേഷന്‍ അയാള്‍ മടക്കിയിരുന്നു, അക്ഷയയില്‍ നിന്നും അത് തിരികെ അയക്കാന്‍ പറയണം, ആപ്ലിക്കേഷന്‍ തിരിച്ചു വരാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല, അതുകൊണ്ട് അക്ഷയയിലേക്ക് പെട്ടന്ന് തന്നെ വിളിക്കണം എന്ന് വിനുവിനോട് പറയുകയും ചെയ്തു. (ആപ്ലിക്കേഷന്‍ reject ചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു ഇന്റിമേഷനും വന്നിരുന്നില്ല എന്നതും രസകരമായ വിഷയമാണ്) വിനു അക്ഷയയില്‍ വിളിച്ചു, അപ്ലിക്കേഷന്‍ തിരിച്ചയപ്പിച്ചു, 10 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് ടെക്സ്റ്റ് മെസേജ് വന്നു, കൈവശ സര്‍ട്ടിഫിക്കറ്റ് ഓക്കേ ആയി എന്ന വിവരം. വിനു പോയി പ്രിന്റെടുത്ത് വന്നു. ഇമേജ് 2 : pocession സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 5 ആം തീയതി ഈ വിഷയം വിനു revenue മിനിസ്റ്റര്‍ K Rajan ന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാനായി നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വിനുവിനോട് പറയുകയും ചെയ്തിട്ടുണ്ട്. image 3

ഇനി ഞങ്ങളുടെ ഈ വിഷയത്തിലെ സാമൂഹ്യ പ്രസക്തി ഒരു സ്ത്രീ അവളുടെ സ്വര്‍ണ്ണം പണയം വെച്ചോ, ലോണ്‍ എടുത്തോ, പലിശക്ക് കടം വാങ്ങിയോ ആണ് ഇത്തരത്തില്‍ ഒരു സ്വയം സംരംഭം തുടങ്ങിയത് എങ്കില്‍, ആ സംരംഭത്തിന് ഒരു മാസക്കാലം ഇതേ അവസ്ഥ ഇതേ വില്ലജ് ഓഫീസര്‍ നല്‍കുകയും ചെയ്തിരുന്നു എങ്കില്‍, ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്താനാകാതെ നശിച്ചുപോയി, കട ബാധ്യത വന്ന ആ സ്ത്രീക്ക് നമ്മുടെ സമൂഹത്തിലെ ടാബൂ അനുസരിച്ച് ആത്മഹത്യ ചെയ്യുക എന്നതല്ലാതെ വേറെന്താണ് പോംവഴി ഉള്ളത്? ഇത്തരം വിഷയങ്ങള്‍ അതായത് ഓരോ വ്യക്തിയുടെയും വിഷയങ്ങള്‍ സാമൂഹ്യ പ്രസക്തി ഉള്ളതായി മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഞാന്‍ എന്നെ മാത്രമല്ല കാണുന്നത്, മറ്റു പല മനുഷ്യരുടെയും എന്റെയും ജീവിതവുമായി പല പല സാമ്യതകളും ഉണ്ട്. ഇതാണ് ഞാന്‍ പോരാടാന്‍ തയ്യാറായതിന്റെ കാരണം.

അതുകൊണ്ട് തന്നെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.. ഇനി വില്ലേജ് ഓഫീസറുടെ കാര്യം.. അയാള്‍ ഞങ്ങളോട് മാത്രമാണോ ഇങ്ങനെ ചെയ്തത് ? 1. അല്ല, കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാതെ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നിരവധിപേരെ കഷ്ടത്തിലാക്കിയത് ഞങ്ങള്‍ക്കറിയാം. ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ജോലിക്ക് അപേക്ഷ നല്‍കാന്‍ ലാസ്റ്റ് ഡേറ്റ് കഴിഞ്ഞു, തൊഴിലവസരം നഷ്ട്ടപ്പെട്ട സോണറ്റ് എന്ന ചെറുപ്പക്കാരന്റെ ഓട്ടോ ആണ് ഞാന്‍ ലോക്കല്‍ യാത്രകള്‍ക്ക് ആശ്രയിക്കുന്നത്. അയാളുടെ അവസരം നഷ്ടപ്പെട്ടതിന് ഈ വില്ലജ് ഓഫീസര്‍ മറുപടി പറയണ്ടേ?

2. ലോണ്‍ പുതുക്കാനായി പോലും കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ, കാര്‍ഷീക ലോണ്‍ പുതുക്കേണ്ട സമയപരിധി കഴിഞ്ഞതുകൊണ്ട് ലഭിക്കേണ്ട 3% സബ്‌സിഡി നഷ്ടപ്പെട്ട നിരവധി കര്‍ഷകരെ ഞങ്ങള്‍ക്കറിയാം. അതിനും ഈ വില്ലേജ് ഓഫീസര്‍ മറുപടി പറയണ്ടേ ? 3. income സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സെര്‍റ്റിഫിക്കറ്റ് എന്നിവ നല്‍കാതെ ഇയാള്‍ കഷ്ടപ്പെടുത്തിയ നിരവധി പേരെ ഞങ്ങള്‍ക്കററിയാം, അവരുടെ ജീവിതത്തില്‍ ഈ വില്ലേജ് ഓഫീസര്‍ വരുത്തിവെച്ച കഷ്ടത്തിന് ആര് സമാധാനം പറയും? ഇനി അടുത്ത വലിയ വിഷയം..

ഇതിനേക്കാള്‍ ഒക്കെ വലിയ വിഷയമാണ് അയാളുടെ മത വര്‍ഗീയ ഭ്രാന്ത്. അയാളുടെ മതത്തില്‍ പെട്ട, അയാളുടെ സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് യാതൊരു വെരിഫിക്കേഷന്‍ ഡോക്യൂമെന്റുകളും ഇല്ലാതെ എന്ത് രേഖയും ഇയാള്‍ നല്‍കുന്നു. വില്ലേജ് ഓഫീസില്‍ നിന്നും പല വ്യക്തികളുടെയും ഭൂസ്വത്തു വിവരം വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പ് പോലീസിന്റെ രഹസ്യവിവരം ചോര്‍ത്തി നല്‍കിയ SDPI കാരനായ പോലീസുകാരനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് ഓര്‍ക്കുന്നില്ലേ? അയാള്‍ ചെയ്തതുപോലെ ഔദ്യോഗീക രഹസ്യങ്ങള്‍ ചോര്‍ത്തുക മാത്രമല്ല SDPI കാരനായ ഈ വില്ലേജ് ഓഫീസര്‍ ചെയ്യുന്നത്, മറ്റു മതത്തില്‍ പെട്ട മനുഷ്യരെ ഔദ്യോഗീക പദവി ദുരുപയോഗം ചെയ്ത് ഉപദ്രവിക്കുക കൂടെയാണ് എന്നതാണ് ഏറ്റവും അപകടകരമായ വിഷയം.. അതുകൊണ്ട് തന്നെ ഈ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല എന്നത് കൂടെ പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ.. Vino Bastian C ജോമോള്‍