സൗദിയില്‍ ചികിത്സയില്‍ കഴിയുന്നത് 2790 കൊറോണാ രോഗികള്‍

സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ പുതിയതായി 119 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പതിനൊന്നു പേര്‍ മരിക്കുകയും 174 പേര്‍ രോഗമുക്തി നേടുകയും ചെയ്തുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 362339 ഉം, മരണ സംഖ്യ 6196 ഉം, രോഗമുക്തി 353353 ഉം കടന്നു. രോഗബാധിതരില്‍ 2790 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. അതില്‍ 393 എണ്ണം ഗുരുതരമായ കേസുകളാണ് എന്നും മന്ത്രാലയം അറിയിച്ചു