എസ്.പി സി ജൈവവളം ഉടമ ജെയ്മോൻ പിടിയിൽ,കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംസ്ഥാനത്തേ കാർഷിക മേഖലയെ പിടിച്ചുലച്ച് വിഷ വളം വിതരണം ചെയ്ത എസ്.പി സി ചെയർമാൻ പോലീസ് പിടിയിലാകുമ്പോൾ കർഷകരുടെ പോരാട്ടത്തിന്റെ കൂടി ആശ്വാസമാണ്‌.കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിൽ ജെയ്മോനേ എത്തിക്കുന്ന ദൃശ്യങ്ങളാണ്‌ കാണുന്നത്. കഴിഞ്ഞ രാത്രി പ്രതിയേ ലോക്കപ്പിൽ സൂക്ഷിക്കുകയായിരുന്നു.

ആയിര കണക്കിനു കോടികൾ കേരളത്തിൽ നിന്നും തട്ടിപ്പ് നടത്തിയ ഇയാളേ അതീവ രഹസ്യമായി മഫ്ടി പോലീസ് നാടകീയമായാണ്‌ അറസ്റ്റ് ചെയ്തത്. ഒളി താവളം വലഞ്ഞ് പിടിക്കുകയായിരുന്നു എന്ന് സൂചനയുണ്ട്. ജെയ്മോനേ ഇട്ട തുണിയോടെ തന്നെ പോലീസ് ഇരവിപുരത്ത് എത്തിച്ചു.

നടി ആശാ ശരത്ത് ഉൾപ്പെടെയാണ്‌ കേസിലെ പ്രതികൾ. എൻ പി സി ജൈവ വളം കമ്പിനി കേരളത്തിലെ കർഷകർക്ക് സംസ്ഥാനത്തിനു പുറത്ത് നിന്നും എത്തിച്ച വിഷ വളം വിതരണം ചെയ്യുകയായിരുന്നു. ഇതിലൂടെ 1000ത്തിലധികം കോടി രൂപയുടെ ഏലം കൃതി ഇടുക്കിയിൽ കരിഞ്ഞ് പോയി. കോടികളുടെ കൃഷികൾ പല ജില്ലയിലും കരിഞ്ഞുപോയി. ഒടുവിൽ കർഷകർ നല്കിയ കേസിൽ കോടികണക്കിനു രൂപ നഷ്ടപരിഹാരത്തിനു വിധിയായി. എന്നാൽ ചില്ലി കാശുപോലും എസ്.പി സി കമ്പിനി കർഷക്ര്ക്ക് കൊടുത്തില്ല.

എസ്.പി സി കമ്പിനി ബൈജൂസ് ആപ്പിനു ബദലായി പ്രാണാ അപ്പ് ഇറക്കി. പ്രാണാ ആപ്പിൽ നടി ആശാ ശരത്ത് പങ്കാളിയും ബിസിനസിൽ ഭാഗവാക്കും അദ്ധ്യാപികയും ആയിരുന്നു. പ്രാണാ ആപ്പിൽ 100ലധികം കോടി രൂപ പ്രവാസികളും മറ്റും ആശാ ശരത്ത് സ്വാധീനിച്ച് നിക്ഷേപിച്ചു. പ്രാണാ ആപ്പിൽ നിക്ഷേപം നടത്തിയവർക്കെല്ലാം പണം പോവുകയായിരുന്നു. എസ്.പി സി കമ്പിനി നടത്തിയ മറ്റൊരു വൻ തട്ടിപ്പായിരുന്നു ബൈജൂസ് ആപ്പിനു ബദലായി ഇറക്കും എന്ന പറഞ്ഞ പ്രാണാ ആപ്. ഇതിൽ പണം പോയ പ്രവാസികൾ നല്കിയ പരാതിയിലാണിപ്പോൾ എസ്.പി സി ചെയർമാനേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആശാ ശരത്ത് ഉൾപ്പെടെ ഉള്ള വൻ തട്ടിപ്പ് നടത്തിയ കേസിലെ സംഘത്തേ അറസ്റ്റ് ചെയ്യാൻ പോലീസ് നീങ്ങുകയാണ്‌., ആശാ ശരത്ത് പറഞ്ഞിട്ടാണ്‌ പണം കൈമാറിയത് എന്നാണ്‌ ഓഹരികൾ എടുത്ത് പണം പോയ പ്രവാസികൾ പറയുന്നത്.