സന്തോഷ വാർത്ത പങ്കിട്ട് സജീഷും കുടുംബവും, ആശംസകളുമായി സോഷ്യൽ മീഡിയ

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വീണ്ടും വിവാഹിതനായത് കഴിഞ്ഞ വർഷമാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായാണ് പ്രതിഭയെത്തിയത്. ലോകനാർ കാവിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ നടന്നത്

ഇപ്പോൾ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ആണ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നത്. മകന്റെ പത്താം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് സജീഷ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഒരായിരം ജന്മദിനാശംസകൾ റിതുൽ സജീഷ് എന്ന തലക്കെട്ടോടെയാണ് സജീഷ് ചിത്രങ്ങൾ പങ്കുവെച്ചത് .സജീഷിനോടൊപ്പം പ്രതിഭയും സജീഷിന്റെ രണ്ടുമക്കളും പ്രതിഭയുടെ മകളും കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് സജീഷ് പങ്കുവെച്ചത് .റിതുലിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ ചിത്രത്തിന് പിന്നിൽ അമ്മ ലിനിയുടെ ചിത്രവുമുണ്ട് .

നിപായ്ക്കെതിരെ പോരാടി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന സിസ്റ്റർ ലിനി ഇന്നും കേരള സമൂഹത്തിൻറെ നൊമ്പരമാണ്. നിപാ ബാധിതരെ മറ്റൊന്നും നോക്കാതെ ശുശ്രൂച്ചാണ് ലിനി മരണത്തിലേക്ക് പോയത്. അന്ന് ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് ലിനി എഴുതിയ കത്ത് അന്ന് ഏറെ ഹൃദയസ്പർശിയായിരുന്നു. ‘സജീഷേട്ടാ, ഞാൻ പോകുകയാണ്, നമ്മുടെ മക്കളെ നന്നായി നോക്കണേ’- എന്നായിരുന്നു ലിനി കുറിച്ചത്. ലിനി മരിക്കുമ്പോൾ ഗൾഫിലായിരുന്ന സജീഷ് ഉടൻതന്നെ നാട്ടിലെത്തി. സജീഷിന് പിന്നീട് സർക്കാർ ജോലി നൽകി.