ബിഗ്‌ബോസിനെ പോലും കാണിക്കാതെ പേളിക്ക് കൈമാറിയ രഹസ്യം, ശ്രീനിഷ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അടുത്തിടെയാണ് പേളി മകള്‍ക്ക് ജന്മം നല്‍കിയത്. നില എന്നാണ് പേളിയും ശ്രീനിഷും കുഞ്ഞിന് നല്‍കിയ പേര്. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്. ഈ അടുപ്പം പിന്നീട് പ്രണയത്തിലാവുകയും ചെയ്തു. ഷോ അവസാനിച്ചപ്പോള്‍ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയും ചെയ്തു. ഇപ്പോള്‍ പേളിയും ശ്രീനിഷും ചേര്‍ന്നുള്ള ക്യു ആന്റ് എ സെക്ഷന്‍ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

ബിഗ് ബോസില്‍ പ്രേക്ഷകരെ കാണിക്കാത്ത ഏതെങ്കിലും രംഗം ഇപ്പോള്‍ ഓര്‍ത്തിരിക്കുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ആരും കാണാതെയാണ് താന്‍ പേളിക്ക് ആനവാല്‍ മോതിരം സമ്മാനിച്ചത്. ഹായ്, ഹലോ പറയുന്നതിനിടയിലായിരുന്നു മോതിരം കൈമാറിയത്. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. മത്സരാര്‍ത്ഥികള്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു അത് കാണിച്ചത്. ധൈര്യത്തിന് വേണ്ടിയാണ് താന്‍ പേളിക്ക് മോതിരം നല്‍കിയതെന്ന് ശ്രീനി പറഞ്ഞിരുന്നു.

ചെന്നൈയില്‍ ആയിരുന്ന ശ്രീനിഷ് തിരികെ എത്തിയ സന്തോഷമായിരുന്നു പേളിക്കും നിലയ്ക്കും. നിലയെന്ന പേര് മകള്‍ക്കായി കണ്ടെത്തിയതിനെ കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. പേളിയാണ് ആ പേര് തിരഞ്ഞെടുത്തതെന്നായിരുന്നു ഈ ചോദ്യത്തിന് ശ്രീനി മറുപടി നല്‍കിയത്. ഈ പേര് വേണോയെന്നൊക്കെ കുറേ പേര്‍ ചോദിച്ചിരുന്നു. നേരത്തെ തന്നെ പേര് പ്ലാന്‍ ചെയ്തിരുന്നു. പെണ്ണായിരിക്കുമെന്ന ഫീലായിരുന്നു ആദ്യം തന്നെ.

മൂണുമായി എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. ചന്ദ്രന്‍ ഒരു പ്രോമിസാണ്. എല്ലാ മാസവും വരുമെന്നുള്ള പ്രതീക്ഷയിലാണ്. സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് മൂണ്‍ കണ്ടാല്‍ എന്റെ മൂഡാകെ മാറും. കാറില്‍ പോയിരിക്കുന്ന സമയത്ത് ഹലോ മൂണ്‍ എന്ന് പറഞ്ഞ് കൂവാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ മൂണാണ് നില. അങ്ങനെയാണ് ആ പേരിട്ടത്. കേട്ടപ്പോള്‍ത്തന്നെ എനിക്ക് ഈ പേര് ഇഷ്ടമായെന്നായിരുന്നു.- ശ്രീനി പറഞ്ഞു.

ലേബര്‍ റൂമില്‍ തനിക്കൊപ്പം ശ്രീനിയുമുണ്ടായിരുന്നു. ടേസ്റ്റ് ഓഫ് കേരളയാണ് ആദ്യ പരിപാടി. പഠന സമയത്ത് ഹോസ്റ്റിങ്ങിനൊക്കെ പോവാറുണ്ടായിരുന്നു. കോളേജ് സമയത്തായിരുന്നു അത്. പോക്കറ്റ് മണിയുണ്ടാക്കാനാണ് ഹോസ്റ്റസ് ജോലിക്ക് പോയത്. ഒരു ഇവന്റിന് പോയാല്‍ 1500 കിട്ടുമായിരുന്നു.