![sruthi](https://thekarmanews.com/wp-content/uploads/2021/05/sruthi.jpg)
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്. കമല്‍ഹസന്റെ മകളാണ് ശ്രുതി. നിരവധി സിനിമകളില്‍ നായികയായി നടി തിളങ്ങി. ബോളിവുഡില്‍ ഉള്‍പ്പെടെ തന്റെ സാന്നിധ്യം ശ്രുതി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ മാതാപിതാക്കളായ കമല്‍ ഹാസന്റെയും സരികയുടെയും വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2004ല്‍ ഇരുവരും വേര് പിരിഞ്ഞത്. കമല്‍ഹാസനും സരികയും വേര്‍പിരിഞ്ഞതില്‍ സന്തോഷമായിരുന്നെന്ന് നടി ശ്രുതി ഹാസന് പറഞ്ഞു.
ശ്രുതി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ശ്രുതിയുടെ വാക്കുകളിങ്ങനെ, മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയെന്ന നിലയില്‍ തന്നെ നിരാശയിലേക്ക് തള്ളി വിട്ടിട്ടില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് നല്ലത്. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ തനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ ആവേശമാണ് തോന്നിയത്.
താന്‍ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തു സൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടു പേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്.