പരീക്ഷ ഭയം മാറ്റാൻ ക്ഷേത്രത്തിൽ എത്തിയ പെൺകുട്ടിയേ പൂജാരി പീഢിപ്പിച്ചു

തിരുവന്തപുരം: പരീക്ഷാ ഭയം മൂലം ക്ഷേത്രത്തിൽ പ്രാർഥിക്കാൻ എത്തിയ പെൺകുട്ടിയെ പൂജാരി പീഢിപ്പിച്ചു.ഈഞ്ചക്കൽ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ ബാലരാമപുരം പെരിങ്ങമല സ്വദേശി മണിയപ്പൻ (മണി സ്വാമി –65) ആണു പിടിയിലായത്. 10ക്ളാസ് പരീക്ഷ എഴുതാൻ മാനസീക ഭയം മൂലം അമ്മയാണ്‌ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കാം എന്നു പറഞ്ഞത്. ക്ഷേത്രത്തിൽ പൂജാരിയുടെ വിധി പ്രകാരമുള്ള കർമ്മങ്ങൾ ചെയ്യുവാനും അമ്മയും പെൺകുട്ടിയും തീരുമാനിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തിയ അമ്മയും മകളും പൂജാരി മണിയപ്പനെ കണ്ട് കാര്യങ്ങൾ പറയുകയായിരുന്നു. എന്നാൽ ഇന്ന് സമയം ഇല്ല എന്നും 4 ദിവസം കഴിഞ്ഞ് വന്നാൽ കർമ്മങ്ങൾ ചെയ്യാം എന്നും മണിയപ്പൻ ഉപദേശിച്ചു

നാലു ദിവസം കഴിഞ്ഞു ദിവസം പെൺകുട്ടി തനിച്ചു ക്ഷേത്രത്തിലെത്തി. നട അടയ്ക്കുന്നതുവരെ പെൺകുട്ടിയെ മാറ്റി നിർത്തി. തുടർന്ന് ക്ഷേത്ര നട അടച്ച ശേഷം മണിയപ്പൻ പെൺകുട്ടിയേ ശ്രീകോവിലിനു പിന്നിലുള്ള ഇരുനില കെട്ടിടത്തിൽ കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. അവിടെ നിന്നും പെൺകുട്ടി വാവിട്ട് നിലവിളിച്ച് ഇറങ്ങ് ഓടുകയായിരുന്നു. പരീക്ഷാ ഭയം അകറ്റാൻ ചെന്ന ക്ഷേത്ര വിശ്രമ സ്ഥലത്തേ മുറിക്കുള്ളിൽ കയറ്റി പൂജാരി പീഢിപ്പിക്കുകയായിരുന്നു. പരീക്ഷാ ഭയത്തേക്കാൾ വലിയ ഭയം പെൺകുട്ടി അനുഭവിക്കുക തന്നെ ചെയ്തു. പെൺകുട്ടി ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നിലവിളിച്ച് എത്തി നാട്ടുകാരോടും ക്ഷേത്രത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരോടും കാര്യങ്ങൾ പറഞ്ഞു.പെൺകുട്ടി വീട്ടുകാരെയും കാര്യങ്ങൾ അറിയിച്ചു. വീട്ടുകാർ   ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നു പോക്സോ നിയമം ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പൂജാരി മണിയപ്പൻ റിമാന്റിലായി ഇപ്പോൾ ജയിലിൽ ആണ്‌

കഴിഞ്ഞ ദിവസമാണ്‌ സോഷ്യൽ മീഡിയയിൽ വൈറലായ വൈദീകൻ വിവാഹിതയായ സ്ത്രീയേ പീഢിപ്പിക്കുകയും അവരിൽ കുട്ടി ഉണ്ടായ വാർത്ത പുറത്ത് വരികയും ചെയ്തത്. വൻ വിമർശനമായിരുന്നു വൈദീകനെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സമാനമായ പീഢനം ഇപ്പോൾ മത പുരോഹിതൽ ക്ഷേത്രത്തിൽ എത്തിയ ഒരു പെൺകുട്ടിയോട് നടത്തിയിരിക്കുകയാണ്‌.ആദ്ധ്യാത്മികതയുടെ മറവിൽ ഭക്തരായ പെൺകുട്ടികളേയും, യുവതികളേയും ചൂഷണം ചെയ്യുന്ന വാർത്തകൾ കൂടി വരികയാണിപ്പോൾ.

പെൺകുട്ടികളും മാതാപിതാക്കളും പലപ്പോഴും ഇത്തരം ആളുകളിൽ നിന്നും അകലം പാലിക്കാത്തതും, കണ്ണടച്ച് വിശ്വസിക്കുന്നതും ആണ്‌ ആപത്ത് വരുത്തുന്നത്. ഏതാനും ആഴ്ച്ച മുമ്പാണ്‌ വൈദീകൻ പീഢിപ്പിച്ച് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തത്. വൈദീകൻ വീട്ടമ്മയേ പീഢിപ്പിച്ചതായ ശബ്ദ സന്ദേശം പുറത്ത് വന്നതോടെയായിരുന്നു ഇത്. തുടർന്ന് ഈ സംഭവത്തിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ആത്മഹത്യ ചെയ്യുകയായിരുന്നു. വൈദീകനാവട്ടേ ശിശ്രൂഷ ഇപ്പോഴും പഴയ പടി തുടരുകയും ചെയ്യുന്നു. വിശ്വാസികളേ ഏറെ അസ്വസ്ഥരാക്കുന്ന ഇത്തരം വാർത്തകൾ ഏറി വരികയും ചെയ്യുന്നു