ഓണത്തിന് മദ്യവിൽപ്പന ഒട്ടും പുറകിലാവാതിരിക്കാൻ ജീവനക്കാർക്ക് പ്രേത്യേകം നിർദേശം, ജവാൻ റം പ്രൊമോട്ട് ചെയ്യണം

ഓണക്കാലത്ത് ജവാൻ റം വിൽപ്പന പൊടിപൊടിക്കാൻ മുൻകൈയ്യെടുത്ത് സർക്കാർ. ജവാനെ പ്രൊമോട്ട് ചെയ്യണമെന്നതാണ് പ്രധാന നിർദേശം. ഉപഭോക്താവ് മദ്യബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണം. തിരുവല്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. നേരത്തെ 8,000 കേയ്സ് ജവാൻ മദ്യമാണ് പ്രതിദിനം ഉൽപ്പാദിപ്പിച്ചിരുന്നത്. പുതിയ ഉൽപ്പാദന ലൈനുകള്‍ സ്ഥാപിച്ചതോടെ 12,000 കെയ്സ് മദ്യമാണ് പ്രതിദിന ഉൽപ്പാദനം. ഡിജിറ്റൽ പേയ്മെന്റ് കൂടുതലായി നടത്തുന്ന 3 ഷോപ്പുകൾക്ക് അവാർഡ് നൽകാനും ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചു. കാർഡ്, യുപിഐ, ഗൂഗൂൾപേ, പേടിഎം അടക്കമുള്ള സർവീസുകൾ ലഭ്യമാണെന്ന് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം.

ആവശ്യത്തിന് മദ്യം സ്റ്റോക്കുണ്ടെന്ന് ഷോപ്പ് മാനേജർമാർ ഉറപ്പുവരുത്തണം. ഒരു പ്രത്യേക ബ്രാൻഡ് മാത്രം വിൽക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയുണ്ടാകരുത്. തുടർച്ചയായ ബാങ്ക് അവധി വരുന്നതിനാൽ 25ന് വൈകിട്ട് 3 മണിക്ക് ഔട്ട്ലറ്റുകളിൽനിന്നുള്ള പണം ബാങ്കിൽ അടയ്ക്കണം. 28 വരെയുള്ള പണം വെയർഹൗസുകളിൽ സൂക്ഷിക്കണം. പണം കൊണ്ടുപോകുന്നതിനായി വാഹനം ഏർപ്പെടുത്തണം. നിര്‍ദ്ദേശങ്ങൾ ലംഘിച്ച് നഷ്ടം വരുത്തുന്ന ജീവനക്കാര്‍ക്ക് ബോണസ് അടക്കം ആനുകൂല്യങ്ങളുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപ്പന കുറഞ്ഞെന്നും ഇല്ലെന്നുമുള്ള തര്‍ക്കം നിലനിൽക്കെയാണ് ഓണക്കച്ചവടത്തിൽ കുറവൊന്നും വരാതിരിക്കാൻ ബെവ്കോയുടെ നടപടി.

ഉത്സവ സീസണിൽ റെക്കോഡ് വിൽപ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയ്ർഹൗസ് -ഔട്ട് ലെററ് മാനേജർമാർക്കുള്ള നിർദ്ദേശം. ജനപ്രിയ ബ്രാൻറുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാൻറും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാൻറായ ജവാൻ റം നൽകണം. ഡിജിറ്റൽ പണം ഇടപാട് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കരുതൽ വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഡിജിറ്റൽ ഇടപാടിൽ മുന്നിൽ വരുന്ന മൂന്ന് ഔട്ട് ലൈറ്റുകള്‍ക്ക് അവാർഡ് നൽകും. തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണം.

വിൽപ്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാർ അവധിയെടുക്കാൻ പാടില്ല. ബാങ്ക് അവധിയായ ദിവസങ്ങളിൽ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്പ് വെയ്ർ ഹൗസുകളിൽ എത്തിക്കണം. നിർദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥർക്ക് ബോണസുണ്ടാവില്ല. വിൽപ്പനയില്ലാതെ ഔട്ട് ലെറ്റുകളിൽ ഏതെങ്കിലും ബ്രാൻറ് കെട്ടികിടക്കുന്നുണ്ടെങ്കിൽ, വിൽപ്ന തീയതി കഴിഞ്ഞവയല്ലെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തി മാത്രമേ വിൽക്കാൻ പാടുള്ളൂ. എല്ലാം ശരിയാണോ എന്ന് ഉറപ്പിക്കാൻ മിന്നൽ പരിശോധനകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സർക്കാരിന്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചനയാണെന്നു കെ.കെ.രമ എംഎൽഎ. തിരഞ്ഞെടുപ്പു പ്രകടനപത്രികയെ തള്ളിക്കൊണ്ടുള്ള നടപടിക്കു സർക്കാർ വലിയ വില നൽകേണ്ടി വരും.

അധികാരത്തിൽ വന്നാൽ മദ്യവർജന ബോധവൽക്കരണത്തിലൂടെ കേരളത്തെ ലഹരി മുക്തമാക്കുമെന്നു സമ്മതിദായകർക്കു വാക്കു നൽകിയവർ അതിനു വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും കെ.കെ.രമ കുറ്റപ്പെടുത്തിമദ്യ വർജ്ജനമാണ് വേണ്ടതെന്ന് ആവർത്തിക്കുന്ന, വിമുക്തി പോലെയുള്ള ലഹരി വിരുദ്ധ പദ്ധതികൾക്കായി കോടികൾ ചിലവാക്കുന്ന സർക്കാരിന്റെ പുതിയ മദ്യനയം കൂടുതൽ മദ്യം വിപണിയിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്രയും ഉദാരമായ ഒരു മദ്യനയത്തെ സ്വീകരിക്കാൻ കഴിയുന്നതരത്തിലുള്ള മദ്യപാനശീലമാണോ കേരളത്തിനുണ്ടോ എന്നും ചോദ്യം ഉയരുന്നു

സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ മദ്യപാനികളാക്കുന്ന ഒരു നയവുമായാണ് സർക്കാർ വന്നിരിക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷനിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുകയില്ല. എന്നാൽ കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യം ലഭിക്കും. ഇതെന്ത് നയമാണ്? മദ്യപാനികളുടെ സമനില തെറ്റുന്നതിന്റെ ഫലമായി എത്രയെത്ര അനിഷ്ട സംഭവങ്ങളാണ് ഇപ്പോൾ തന്നെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടുതൽ പേരെ കുടിയൻമാരാക്കുമ്പോൾ ഭാവി എന്താകും? വിനോദസഞ്ചാരികളെ ആകർഷിക്കണമെങ്കിൽ മദ്യ ഉത്പാദനം വർധിപ്പിക്കണം എന്നതാണ് സർക്കാറിന്റെ പുതിയ കണ്ടുപിടിത്തം.

സത്യത്തിൽ സ്വസ്ഥമായ വിനോദ സഞ്ചാരം തകർക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജനങ്ങൾകുടുംബസമേതം ശല്യം ഇല്ലാതെ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പതിയ നയപ്രകാരം ബിയർ വിൽപ്പന നടത്താൻ അനുവാദം കൊടുക്കുകയാണ്. എന്ത് തല തിരിഞ്ഞ നയമാണ് സർക്കാറിന്റെത്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും അനുവാദം നൽകാമെങ്കിൽ തട്ടുകടകളിലൂടെ മദ്യ വിൽപ്പന നടത്താമല്ലോ. അതും നല്ല വരുമാന മാർഗമല്ലേ. പണമുണ്ടാക്കാൻ എന്തുമാകാമെന്ന നിലയിലേക്ക് സർക്കാർ അധഃപതിച്ചിരിക്കുന്നു.