ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

പട്‌ന. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. ജാതി സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ആവശ്യം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം കോടി രുപ ചെലവാകും.

എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക സംസ്ഥാന പദവി ലഭിച്ചാല്‍ വേഗത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കം എന്നാണ് നിതീഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. ബിഹാറിലെ 94 ലക്ഷം കുടുംബങ്ങല് അതിദാരിദ്ര്യത്തിലാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കുടിലുകളില്‍ താമസിക്കുന്ന 39 ലക്ഷം പേര്‍ക്ക് വീടുകള്‍ നല്‍കണം.

ഇതിനായി ഓരോ കുടുംബങ്ങള്‍ക്കും 1.2 ലക്ഷം രൂപ വീതം അനുവദിക്കണം. ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങാന്‍ 60000 രൂപയില്‍ നിന്നും ഒരു ലക്ഷ്യമായി ഉയര്‍ത്തും.