വന്ദേഭാരത് എക്സ്പ്രസിന് നേരെ തൃശൂരിൽ കല്ലേറ്

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. കല്ലെറിഞ്ഞയാൾ പിടിയിലായി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്നു ട്രെയിൻ.