തെരുവ് നായ ആക്രമണത്തില്‍ ഓഗസ്റ്റില്‍ എട്ട് മരണം; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി 26ന് പരിഗണിക്കും

ന്യൂഡല്‍ഹി. കേരളത്തില്‍ കൂടിവരുന്ന തെരുവ് നായകളുടെ ആക്രമണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാിന്റേതാണ് തീരുമാനം.

തേരുവ് നായകളുടെ ആക്രമണം തടയുവാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരന്റെആവശ്യം. കേരളത്തില്‍ ഓഗസ്റ്റ് മാസം മാത്രം എട്ട് പേര്‍ക്കാണ് തെര്വ് നായകളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരന്‍ സാബു സ്റ്റീഫന്‍ പറയുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ പ്രതിരോധ വാക്‌സിന്‍ കുത്തിവച്ചവരാണ്.

സ്‌കൂള്‍ കുട്ടികള്‍ക്ക് അടക്കം നിരവധി പേര്‍ക്കാണ് കേരളത്തില്‍ തെരുവ് നായകളുടെ ആക്രണത്തില്‍ പരിക്കേല്‍ക്കുന്നത്. പ്രതിരോധ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് പരിശോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ രൂപവത്കരിച്ചെന്നാണ് മനസ്സിലാക്കുന്നതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ഹര്‍ജി അടിയന്തരമായി പരിഗണിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മുമ്പ് കേരളത്തിലെ തെരുവുനായ പ്രശ്‌നം പഠിക്കുവാന്‍ സുപ്രീംകോടതി ജസ്റ്റിസ് സിരജഗന്‍ കമ്മീഷന്‍ രൂപികരിച്ചിരുന്നു.