ലോക്‌സഭയില്‍ സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തമ്മില്‍ ശക്തമായ വാഗ്വാദം

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ ശക്തമായ വാഗ്വാദം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരമാര്‍ശത്തില്‍ പ്രതിഷേധിച്ചുണ്ടായ ബഹളത്തിനിടയിലാണ് വാഗ്വാദം ഉണ്ടായത്.

ബഹളത്തെ തുടര്‍ന്ന് സോളിയ ഗാന്ധി മടങ്ങിപ്പോകുവാന്‍ തുടങ്ങുമ്പോള്‍ ബിജെപി അംഗങ്ങള്‍ സോണയയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ലോക്‌സഭയുടെ നടത്തളത്തിലേക്ക് ഇറങ്ങിയ ഭരണ പക്ഷത്തിന്റെ അടുത്തേക്ക് ചെല്ലുകയായിരുന്നു. ഭരണപക്ഷത്തിന്റെ അടുത്തേക്ക് എത്തിയ സോണിയ ഗാന്ധി എവിടെ നിന്നിരുന്ന ബിജെപി എംപി രമാ ദേവിയോട് എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അധീര്‍ രഞ്ജന്‍ ചൗധരി മാപ്പ് പറഞ്ഞില്ലെയെന്ന് ചോദിച്ചു.

അതേസമയം മുന്നോട്ട് വന്ന സ്മൃതി ഇറാനി ബിജെ പി എംപിമാരെ ഭീഷണിപ്പെടുത്തുവനാണോ ശ്രമം എന്ന് ചോദിച്ചു. തുടര്‍ന്ന് ശക്തമായ ബഹളമാണ് നടന്നത്. സോണിയയ്‌ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് എംപിമാരും ഉണ്ടായിരുന്നു. ബഹളം തുടരവെ കൂടുതല്‍ എംപിമാര്‍ ഇരുപക്ഷത്തും എത്തിയതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് കയറുകയായിരുന്ന.