അനു മോളെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുക,വാനമ്പാടിയുടെ ഷൂട്ടിം​ഗ് കഴിഞ്ഞു-സുചിത്ര

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

വാനമ്പാടി എന്ന പരമ്പര ഇരുകൈയും നീട്ടിയാണ് മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്.സീരിയലിന്റെ ക്ലൈമാക്സിം​ഗ് ഷൂട്ട് കഴിഞ്ഞെന്ന് തുറന്നുപറയുകയാണ് താരം.ഈ ഓണം കഴിയുന്നതോടെ വാനമ്പാടി തീരും,എന്നാണ് തീരുന്നതെന്നറിയില്ല.പരമ്പരയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ച് കഴിഞ്ഞുവെന്നും എന്നാണ് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നറിയില്ല.

ഒരു കുടുംബത്തിലുള്ളത് പോലെയുള്ള എല്ലാ പ്രശ്‌നങ്ങളും അവിടെയുണ്ട്.വഴക്കും പിണക്കവും സ്‌നേഹവുമൊക്കെ അവിടെയുണ്ട്.എന്തായാലും ഇതെല്ലാം മിസ്സ് ചെയ്യും.വാനമ്പാടി ലൊക്കേഷനിൽ ആരെയാണ് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അനുമോളെന്ന പേരായിരുന്നു സുചിത്ര പറഞ്ഞത്.അനുമോൾക്കും തംബുരുവിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.സിനിമയിൽ നിന്നുള്ള അവസരങ്ങൾ വരുന്നുണ്ട്.രണ്ടുമൂന്ന് സിനിമകൾ കൂടി കഴിഞ്ഞ് സെറ്റിലാവണമെന്നാണ് ആഗ്രഹിക്കുന്നത്.പ്രണയമുണ്ടായിട്ടുണ്ട്.പ്രണയ നൈരാശ്യമൊന്നുമില്ല.പെണ്ണുകാണാനൊക്കെ ആളുകൾ വന്നിട്ടുണ്ട്.ഇഷ്ടമില്ല എന്നാരോടും പറഞ്ഞിട്ടില്ല.പലരും വെയ്റ്റിംഗിലാണെന്നും താരം കൂട്ടിച്ചേർത്തു