അഹങ്കാരത്താല്‍ കണ്ണ് മൂടിയ അധികാര വര്‍ഗങ്ങള്‍ കാണണം ഈ വേദന

കട്ടപ്പന: അധികാരമുണ്ടായാല്‍ എന്തും ആകാം എന്ന ധൈര്യമാണ് ചിലര്‍ക്ക്. ചില ഉദ്യോഗസ്ഥരുടെ പിടിവാശിക്ക് മുന്നില്‍ തളര്‍ന്ന് പോകുന്ന ഒരുപാട് സാധാരണക്കാരയ ജീവനുകളുണ്ട്. കട്ടപ്പന ചെറുശേരിയില്‍ സുനീഷ് ജോസഫിന്റെ(41) സംഭവിച്ചതും ഇത് തന്നെയാണ്. വയറില്‍ ഒരു മുഴയായി കാന്‍സര്‍ സുനീഷിന്റെ ശരീരം മുഴുവന്‍ കീഴടിക്കിയിരുന്നു. എനിക്കിന് അധിക കാലം ബാക്കിയില്ല, അതിന് മുമ്പ് കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

മരണത്തിന് കീഴടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് തന്റെ പേരിലുള്ള കുടുംബ സ്വത്ത് ആധാരം ചെയ്യാനായി സുധീഷിനെ കട്ടപ്പന സബ് റജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ചു. എന്നാല്‍ രോഗിയായി സുധീഷ് മൂന്നാം നിലയില്‍ എത്തണം എന്നായിരുന്നു സബ് റജ്‌സ്ട്രാറുടെ പിടിവാശി. ശാരീരികാവശതകള്‍ ഏറെ അലട്ടിയ സുനീഷിനെ സുഹൃത്തുക്കള്‍ കസേരയില്‍ ഇരുത്തി ചുമന്ന് മൂന്ന് നില കയറ്റി. എന്നാല്‍ ഓരോ പടിയും കയറുമ്പോള്‍ വേദനകൊണ്ട് സുനീഷി നിലവിളിക്കുകയായിരുന്നു എന്ന് അന്ന് സഹായിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. വിദേശത്ത് ഷെഫ് ആയി ജോലി ചെയ്തിരുന്ന സുനീഷിന് 2019 സെപ്റ്റംബര്‍ 27ന് സര്‍ക്കാര്‍ ജോലി ലഭിച്ചു. കണിയാപുരം പഞ്ചായത്തിലെ ഡ്രൈവര്‍ ആിരുന്നു. നവംബര്‍ എട്ട് വരെ ജോലി ചെയ്തു. പിന്നീട് ചികിത്സക്ക് വേണ്ടി അവധി എടുക്കേണ്ടി വന്നു. പല ആശുപത്രികളിലും ചികിത്സിച്ചു. എന്നാല്‍ യാതൊരു കാര്യവും ഉണ്ടായില്ല. ഒടുവില്‍ രോഗം കലശലായ നിലയലില്‍ മുരിക്കാശേരിയിലുള്ള വീട്ടില്‍ മടങ്ങി എത്തി. ഇനി ജീവിതത്തിലേക്ക് ഒരു മടങ്ങി വരവ് ഇല്ലെന്ന് സുനീഷിന് ഉറപ്പായിരുന്നു. അതിനാല്‍ തന്റെ മരണ ശേഷം ജോലി ഭാര്യയ്ക്ക് ലഭിക്കണമെന്നും സ്വത്തുവകകള്‍ പങ്കു വയ്ക്കണമെന്നും ആഗ്രഹിച്ചു. ഇതിനായിട്ടായിരുന്നു രോഗശയ്യയിലും ഓഫീസുകളില്‍ പോയത്.

പി എസ് സി ഓഫീസിന് പുറത്ത് സനീഷ് എത്തിയപ്പോള്‍ അനങ്ങിയാല്‍ വേദനയെടുക്കുന്ന അവസ്ഥയിലായിരുന്നു. ഉദ്യോഗസ്ഥര്‍ ആംബുലന്‍സിന് അരികില്‍ എത്തി വെരിഫിക്കേഷന്‍ നടപടികള്‍ കഴിയാവുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കി. ആറാം തീയതിയാണ് സബ് റജിസ്ട്രാര്‍ ഓഫീസിലേക്ക് സനീഷും കുടുംബവും പോകുന്നത്. ഇവിടെയും ഉദ്യോഗസ്ഥരുടെ കരുണയാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മുകള്‍ നിലയിലെ ഓഫീസര്‍ എത്താതെ റജിസ്‌ട്രേഷന്‍ നടത്തില്ലെന്ന പിടിവാശിയിലായിരുന്നു സബ് റജിസ്ട്രാര്‍ എന്ന് സുധീഷിന്റെ ഭാര്യ ബിന്‍സി പറയുന്നു. അവശത കൂടിയതോടെ കസേരയില്‍ ഇരുത്തിയായിരുന്നു സുനീഷിനെ മുകളിലെ നിലയില്‍ എത്തിച്ചത്. ഭക്ഷണം കഴിക്കാനുള്ള ട്യൂബ് പോലും ഇട്ട നിലയിലായിരുന്നു. കാലുകളില്‍ നീരും ഉണ്ടായിരുന്നു.

മൂക്കിലൂടെ ട്യൂബ് ഇട്ട് തീരെ അവശ നിലയിലായ രോഗിയുമായി എത്തിയിട്ടും ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ദയയും ഇല്ലായിരുന്നു എന്ന് ബിന്‍സി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരനായ തന്നോടുള്ള സമീപനം ഇതാണെങ്കില്‍ സാധരണക്കാരോട് എന്താകുമെന്നും സുനീഷ് അന്ന് തന്നോട് ചോദിച്ചിരുന്നു എന്ന് ബിന്‍സ് പറയുന്നു. തിരിച്ച് എത്തിയ ശേഷം സുനീഷിന്റെ ആരോഗ്യ നില മോശമായി. മൂന്നാം ദിവസം ഉച്ചയോടെ മരിച്ചു. പിന്തുണച്ചവരോടും സബ് റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത മന്ത്രിയോടും നന്ദിയുണ്ടെന്നു ബിന്‍സി പറയുന്നു. അന്ന് കട്ടപ്പന സബ് റജിസ്ട്രാര്‍ ഓഫിസില്‍ തനിക്കു നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെ വിഷമം മനസ്സില്‍ ബാക്കിവച്ചാണ് സുനീഷ് പോയതെന്ന് ഭാര്യ ബിന്‍സി. ആ സംഭവം തനിക്ക് വലിയ വിഷമമായെന്ന് സുനീഷ് പറഞ്ഞിരുന്നു. സുനീഷിന്റെ അമ്മയ്ക്കും ആറാം ക്ലാസ് വിദ്യാര്‍ഥിയായ തന്റെ മകനുമൊപ്പം കട്ടപ്പനയിലെ വീട്ടിലാണ് ബിന്‍സി.