നീ ഞങ്ങളുടെ സ്വന്തമാകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം നീ ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമായിരുന്നു, മകൾക്ക് ജന്മദിനാശംസയുമായി സണ്ണി ലിയോൺ‌

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.മകൾ കുതിര സവാരി പഠിക്കുന്നതിന്റെ ചിത്രമൊക്കെ താരം ഷെയർ ചെയ്തിരുന്നുമഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തിൽ നിന്നാണ് നിഷയെ ദത്തെടുക്കുന്നത്.2017-ൽ ദത്തെടുക്കുമ്പോൾ 21മാസമായിരുന്നു നിഷയുടെ പ്രായം

ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്.സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.ഇന്നാണ് നിഷയുടെ അഞ്ചാം പിറന്നാള്‍.ഇപ്പോള്‍ ജന്മദിനത്തില്‍ മകള്‍ പറഞ്ഞ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രയത്‌നത്തിലാണ് നടി സണ്ണി ലിയോണിതന്റെ പിറന്നാളിന്,ലോകത്തിലെ എല്ലാ കുട്ടികളും തിന്മയ്‌ക്കെതിരെ നിലകൊള്ളണമെന്ന ആഗ്രഹമാണ് നിഷ പങ്കുവച്ചത്.മകള്‍ ഈ ആഗ്രഹം പറയുന്നതിന്റെ ഓഡിയോയ്‌ക്കൊപ്പമാണ് ഇത് സാധിച്ചുനല്കുമെന്ന് വാക്ക് നല്കിയതായി സണ്ണി കുറിച്ചത്

എന്റെ മാലാഖയ്ക്ക് പിറന്നാള് ആശംസകള്‍.നീ ഞങ്ങളുടെ സ്വന്തമാകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം നീ ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമായിരുന്നു നിനക്ക് അഞ്ച് വയസ്സാകുന്നു എന്നെനിക്ക് വിശ്വസിക്കാനുകുന്നില്ല.നീ വളരെ സമര്‍ത്ഥയാണ്,വീണ്ടുവിചാരമുള്ള,സനേഹമുള്ള,കരുതലുള്ള,സഹോദരങ്ങളെ സംരക്ഷിക്കുന്ന കുട്ടിയാണ്എല്ലാത്തിലും ഉപരിയായി ദൈവം ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് നീ നിഷയുടെ പിറന്നാളിന് സണ്ണി കുറിച്ചു.ഈ കുറിപ്പിനൊപ്പമാണ് മകളുടെ സന്ദേശം പ്രചരിപ്പിക്കുമെന്ന ഉറപ്പ് സണ്ണി നല്കിയിരിക്കുന്നത്.സ്‌നേഹം കൊണ്ട് ഒരു സമയം ഒരാളെയെങ്കിലും നല്ല മനുഷ്യനാക്കാന് കഴിയുമായിരിക്കും എന്ന പ്രത്യാശയാണ് സണ്ണി പങ്കുവച്ചത്