കേരളത്തിലെ ആരാധകർക്കായി ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് സണ്ണി ലിയോൺ

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

കുറച്ച് ദിവസങ്ങളായി കേരളത്തിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മൂന്ന് മക്കളുമുള്ളത്. ടിവി പരിപാടിയുടെ ഷൂട്ടിനെത്തിയ താരം ഇപ്പോൾ കേരളത്തിൽ അവധി ആഘോഷത്തിലാണ്. കേരളത്തിൽ നിന്നുമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം തന്നെ സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കടുത്തുള്ള പൂവാർ ദ്വീപിൽ കായൽ പശ്ചാത്തലമാക്കിയാണ് പുത്തൻ ഫോട്ടോഷൂട്ട് സണ്ണി പങ്കുവെച്ചിരിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

പരസ്യ ചിത്രീകരണത്തിനായാണ് ഒരു മാസത്തെ കേരള ട്രിപ്പിനായി താരവും കുടുംബവും ജനുവരി 21ന് എത്തിയത്.പിങ്ക് ബ്ലൌസിൽ ഹോട്ട് ലുക്കിലാണ് പുത്തൻ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.