ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അഞ്ച് അംഗ ഭരണഘടനാ ബെഞ്ചാണ്. 2019ലാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയുടെ 370 വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതും ജമ്മു കശ്മീര്‍ ലഡാക്ക് മേഖലകളിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2019 ഒക്ടോബര്‍ 31ന് ജമ്മു കശ്മീര്‍, ലഡാക്ക് എന്നി പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരുകയായിരുന്നു. ജമ്മു കശ്മീരില്‍ അധീകാരം ലഫ് ഗവര്‍ണര്‍ക്ക് നല്‍കുകയും ലഡാക്ക് നേരിട്ട് കേന്ദ്രം ഭരിക്കുകയുമാണ് ചെയ്യുന്നത്.

അതേസമയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുകയാണെന്നാണ് ആരോപിക്കുന്നത്. 20 ഹര്‍ജികളാണ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ ലഭിച്ചിരിക്കുന്നത്. അതേസമയം ജമ്മു കാശ്മീരില്‍ നിന്നും ഭീകരത ഒഴിവാക്കുവാന്‍ ഇത് മാത്രമാണ് വഴി എന്നാണ് കേന്ദ്രം പറയുന്നത്.