അച്ഛന്‍ വിടപറഞ്ഞിട്ട് രണ്ട് മാസം ആയിരിക്കുന്നു, സങ്കടം അടക്കാനാവാതെ സുപ്രിയ

മലയാളികള്‍ക്ക് സുപരിചിതയാണ് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുപ്രിയ. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. സുപ്രിയയുടെ പിതാവ് വിജയകുമാര്‍ മേനോന്‍ മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അച്ഛന്റെ വേര്‍പാട് അംഗീകരിക്കാനും വിശ്വസിക്കാനും സുപ്രിയയ്ക്ക് ഇപ്പോഴുമായിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ സുപ്രിയ അച്ഛന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതത് അച്ഛനെ കുറിച്ച് സുപ്രിയ എഴുതിയ വാക്കുകളാണ്. പിതാവ് വിടപറഞ്ഞിട്ട് രണ്ട് മാസം ആയിരിക്കുകയാണ്. ഐ ലവ് യൂ അച്ഛാ എന്നാണ് സുപ്രിയ കുറിച്ചത്. മകള്‍ അല്ലിക്ക് ഒപ്പമുള്ള അച്ഛന്റെ ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

അച്ഛന്റെ വിയോഗത്തിന് ശേഷം പിതാവിന്റെ ഓര്‍മകളാണ് താരം അധികവും പങ്കുവെയ്ക്കാറുള്ളത്. നേരത്തെ ഹൃദയസ്പര്‍ശിയായ കുറിപ്പ് താരപത്‌നി പങ്കുവെച്ചിരുന്നു.’നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ കാണുമ്‌ബൊള്‍ ഡാഡി നിങ്ങളെ കുറിച്ചു ഞാന്‍ ചിന്തിച്ചുപോവുകയാണ്. റേഡിയോയില്‍ ഒരു ഗാനം വയ്ക്കുമ്‌ബോഴും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മള്‍ കഴിക്കുമ്‌ബോഴും ഞങ്ങള്‍ നിങ്ങളെ കുറിച്ചു ചിന്തിക്കും. അത് നടന്ന ഹോസ്പിറ്റലിന്റെ വഴി വണ്ടി ഓടിക്കുമ്‌ബോള്‍ ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് ഡാഡി.

അടുത്ത വര്‍ഷത്തേക്ക് പുതിയ പ്ലാന്‍സ് ഉണ്ടാക്കുമ്ബഴും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിച്ചുപോവുകയാണ്. ഞാന്‍ പ്രഭാതത്തിലേക്ക് ഉണരുമ്‌ബോഴും ഞാന്‍ അങ്ങേയ്ക്ക് വണ്ടി ഈ വാക്കുകള്‍ കുറിക്കുമ്‌ബോഴും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു. ഈ നിമിഷങ്ങളും, ഓരോ നിമിഷങ്ങളും ഞാന്‍ നിങ്ങളെ കുറിച്ചോര്‍ക്കുകയാണ് എന്റെ ഹൃദയം നിങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ വിങ്ങുകയാണ്.

നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു എന്ന് എനിക്ക് അറിയാം.. പക്ഷെ ഞാന്‍ നിങ്ങളെ എന്നും എന്റെ ഹൃദയത്തില്‍ കൊണ്ടു നടക്കും. പല തരത്തിലും ഞാന്‍ നിങ്ങള്‍ തന്നെയാണ് അച്ഛാ. ഞാന്‍ ശ്വസിച്ച വായുവും എന്റെ ചിറകുകളുമായിരുന്നു അച്ഛന്‍. ഞാന്‍ ഏക മകളായിട്ടും സ്‌കൂളിലോ കോളേജിലോ ഒന്നും ഞാന്‍ തിരഞ്ഞെടുത്ത വഴികളെ അദ്ദേഹം എതിര്‍ത്തില്ല. ഞാന്‍ എന്റെ ജീവിത പങ്കാളിയായി കണ്ടെത്തിയ ആളിന്റെ കാര്യത്തില്‍ പോലും അച്ഛന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല എന്നും സുപ്രിയ കുറിച്ചിരുന്നു .