ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രം, കഥാപാത്രത്തെയാണ് ചുംബിച്ചത് -അനുപമ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി തിളങ്ങുന്നത് തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. കുറുപ്പ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരനെ ഏറ്റവും ഒടുവില്‍ മലയാളികള്‍ കണ്ടത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തില്‍ ചെയ്തിട്ടില്ല.

മരുമകന്‍ ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് റൗഡി ബോയ്‌സ്. കാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയവും റൗഡിത്തരവും ഒക്കെയാണ് ശ്രീ ഹര്‍ഷ കൊങ്കുണി സംവിധാനം ചെയ്ത റൗഡി ബോസ് എന്ന ചിത്രം. ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നടിയുടെ ഇഴുകി ചേര്‍ന്നുള്ള അഭിനയവും കൂടെ കണ്ടപ്പോള്‍, അനുപമ ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായി ആരാധകരുടെ ചോദ്യം. അതിനുള്ള മറുപടിയുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ നടി

ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും

അതേ സമയം തെലുങ്ക് സിനിമാ ലോകത്ത് വളരെ അധികം സജീവമാണ് നടി. പത്തോളം സിനിമകള്‍ തെലുങ്കില്‍ ചെയ്ത അനുപമ തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 18 പേജസ്, കാര്‍ത്തികേയ2, ഹെലന്‍ എന്നിങ്ങനെയുള്ള തെലുങ്ക് സിനിമകളിലാണ് നടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.