സാരിയിൽ തിളങ്ങി സുരഭി ലക്ഷ്മി, ചിത്രങ്ങൾ വൈറൽ

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്.എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്.ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്.ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു.2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.

ഇപ്പോളിതാ സാരിയിലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. രാജകീയ ലുക്കിലാണ് താരം. ഫെയ്സ്ബുക് പേജിലൂടെയാണ് സുരഭി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘ആളുകൾ പറയുന്നത് ജീവിതത്തെ ഗൗരവമായി കാണരുതെന്നാണ്. പക്ഷേ, ചില സമയങ്ങളിൽ വസ്ത്രധാരണത്തെ ഗൗരവമായി കാണും.’-സുരഭി ലക്ഷ്മി കുറിക്കുന്നു.


നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ലുക്ക് മാറിപ്പോയെന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകരുടെ അഭിപ്രായം.