വേദന കൊണ്ട് പുളയുമ്പോഴും ഡോക്ടർ മൊബൈലിൽ മുഴുകിയിരിക്കുന്നു, പരിശോധിക്കാൻ പോലും തയ്യാറായില്ല

സർക്കാർ ആശുപത്രികളുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു ഫേസ്ബുക് പോസ്റ്റ് പ്രചരിക്കുന്നു .സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചുള്ള ഒരു രോഗിയുടെ ഫേസ്ബുക്ക് കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുതും.അപകടത്തിൽ പരിക്കേറ്റ് ആലത്തൂർ ഗവൺമെന്റ് ആശുപത്രിയിൽ പോയപ്പോഴുണ്ടായ അനുഭവമാണ് സുരേന്ദ്രൻ മേനോൻ എന്നയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഡോക്ടർ ഫോണിൽ മുഴുകിയിക്കുകയായിരുന്നു. ശ്വാസംമുട്ട് ഉണ്ടായിരുന്നെന്നും, രോഗിയാണെന്നും പറഞ്ഞിട്ടും ബി പി പോലും പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

ഈയുഗത്തിലും ഇത്ര മനുഷ്യത്വം ഇല്ലാത്തതും മോശപ്പെട്ട പെരുമാറ്റം ഉള്ളതുമായ ഡോക്ടർ ഉണ്ട് എന്നത് ആശ്ചര്യം മിനിഞ്ഞാന്ന് ഉച്ചക്ക് പാലക്കാട് പോകുന്ന വഴി പുതിയങ്കത്ത് വെച്ച് ഞാൻ ഓടിച്ച സ്‌കൂട്ടർ റോഡിലെ ഒരു കുഴിയിൽ വീണ് മറിഞ്ഞു ചില്ലറ പരുക്കുകളോടെ പരസഹായത്തോടെ ആലത്തൂർ ഗവണ്മെന്റ് ആശുപത്രിയിൽ പോയി.അപകടത്തിന്റെ ആഘാതത്തിലും ഭയത്താലുള്ള മനസിക പിരിമുറുക്കത്തിലും ആസ്വസ്ഥനായ എന്നെ കൂടെയുള്ളവർ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തി. അപ്പോൾ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ അവിടെ ആരുമായോ മൊബൈലിൽ സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു, ചോര വാർന്നൊലിക്കുന്ന കാലുമായി ഞാൻ കിടക്കുന്നത് ഏകദേശം പത്തടി അകലത്തുള്ള സീറ്റിൽ ഇരുന്ന് ഒന്ന് just നോക്കി,

വീണ്ടും ഫോണിൽ മുഴുകി.വേദന കൊണ്ട് പുളയുക ആയിരുന്ന എന്റെ അവസ്ഥ കണ്ട് കൂടെ ഉള്ള ആളുകൾ ആ ഡോക്ടറോട് ചെന്ന് പറഞ്ഞപ്പോൾ അവിടെ കിടന്നാൽ എങ്ങനെ ഇങ്ങോട്ട് കൊണ്ട് വാ എന്നും പറഞ്ഞു ടെലിഫോൺ സഭാഷണം തുടർന്നു.ഞാൻ വയ്യാത്ത കാലും വലിച്ചു അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് നിന്ന്.എവടെയോ നോക്കി എന്തൊക്കെയോ ചോദിച്ചുഒടുക്കം പോലീസ് കേസുണ്ടോ എന്ന് ചോദിച്ചു ഇല്ല സ്വയം മറിഞ്ഞതാണ് പറഞ്ഞു.ഒരു stoma breather ആയ ഞാൻ അദ്ദേഹത്തോട് പറയാൻ ശ്രമിച്ചു എന്റെ ശരീരിക അവസ്ഥയും ഞാൻ കഴിക്കുന്ന മരുന്നുകളും. വല്ലാതെ ശ്വാസം മുട്ട് ഉണ്ടായിരുന്നു എനിക്ക് പക്ഷെ ഒട്ടും ദയ ഇല്ലാതെ ഇപ്പോ കാലിലെ കാര്യം മാത്രം പറയ് എന്ന് പറഞ്ഞു ദേഷ്യപ്പെട്ട് നേരാവണ്ണം ഒന്ന് നോക്കിയ പോലും ഇല്ല. എന്നിട്ട് മുറിവുകൾ dress ചെയ്യാനും xray ക്കും എഴുതി തന്നു.

സ്നേഹനിധിയായ ഒരു സിസ്റ്റർ സാവധാനത്തിലും കരുതലോടെയും മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടി. Xray എടുത്ത് ആ ഡോക്ടറെ കാട്ടി കൊടുത്തു അപ്പോളും ഫോണിൽ മുഴുകിയിരുന്ന ആ ഡോക്ടർ എന്നെ ഒന്ന് നോക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ – ഇത്രയും വെപ്രാളപ്പെട്ട ശ്വാസം മുട്ട് ഉണ്ടായിരുന്ന എന്നെ പരിശോധിച്ച പോലും ഇല്ല, ഞാൻ ഒരു രോഗിയാണ് എന്ന് പറഞ്ഞിട്ടും പ്രാഥമിക നിഗമനത്തിന് ആയുള്ള BP പോലും ചെക്ക് ചെയ്തില്ല എന്നത് എത്ര വലിയ അനാസ്ഥയാണ്. എന്നിട്ട് കുഴപ്പം ഇല്ല എന്ന് പറഞ്ഞു മരുന്നിന് എഴുതി തന്നു, ആ കുറിപ്പ് ആണ് ഈ pic.

ആലത്തൂർ മുതൽ നെമ്മാറ വരെയുള്ള പല മെഡിക്കൽ ഷോപ്പിലും പോയി ആർക്കും ആ കുറിപ്പ് വായിക്കാനോ മനസ്സിലാക്കാനോ പറ്റിയില്ല. നെന്മാറയിൽ വന്നു വേറൊരു സർക്കാർ ഡോക്ടറെ കാട്ടി അതിശയം എന്ന് പറയട്ടെ ആ ഡോക്ടർക്ക് പോലും ആ കുറിപ്പ് മനസ്സിലായില്ല. എന്നിട്ടദ്ദേഹം വേറെ ഒരു കുറിപ്പിൽ മരുന്നുകൾ കുറിച്ച് തന്നു.കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രിയും അവിടുത്തെ ഡോക്ടർമാരും പ്രശംസയർഹിക്കുന്ന സേവനനിലവാരം കാഴ്ചവെക്കുന്ന ഈ കാലഘട്ടത്തിൽ ഇമ്മാതിരിയുള്ള ആത്മാർത്ഥതയില്ലാത്ത, മനുഷ്യത്വമില്ലാത്ത സമീപനം ഒരു കല്ലുകടിതന്നെയാണ്…..അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് Dr Chenthoornath Monie എന്നാണ് അദ്ദേഹത്തിന്റെ പേര്.ആ ഡോക്ടറോട് ഒന്നേ പറയാനുള്ളു ഇമ്മാതിരി ശരീരത്തിലെ മുറിവുകൾ ഉണങ്ങും.. പക്ഷെzഅവഗണനകൊണ്ടുണ്ടായ മനസ്സിനേറ്റ മുറിവുകൾ ഉണങ്ങില്ല സംസാരിക്കാൻ കഴിയാത്ത എന്റെ നിസ്സഹായ അവസ്ഥയെയാണ് താങ്കൾ അവഗണിച്ചതും അപമാനിച്ചതും