കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാൻ, കിട്ടിയതിൽ നിന്നും ഞാൻ ആളുകൾക്ക് കൊടുത്തിട്ടുണ്ട്- സുരേഷ് ഗോപി

കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല താൻ കിട്ടിയതിൽ നിന്നും ആളുകൾക്ക് കൊടുത്തിട്ടുണ്ടെന്നും തുറന്നു പറഞ്ഞ് സുരേഷ് ​ഗോപി. സുരേഷ് ​ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പാന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സുരേഷ് ​ഗോപിയുടെ പ്രസ്ഥാവന. വാക്കുകളിങ്ങനെ,

ഞാൻ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാൽ തന്നെ പലർക്കും വലിയ പ്രശ്‌നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാൻ. അഞ്ച് വർഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതിൽ നിന്നും ഞാൻ ആളുകൾക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാൽ തള്ളാണ്.ആയിരം കോടിയുണ്ടാക്കിയിട്ട് അതിൽ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താൽ വലിയ കാര്യമാണ്. ഭയങ്കര മഹത്വമാണ്. ഞാൻ ഇല്ലായ്മയിൽ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ട്.

നിങ്ങൾ എന്ത് തള്ള് നടത്തിയിട്ടും കാര്യമില്ല, ദൈവത്തിനറിയാം ഇവൻ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം.മാസ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ടെക്‌നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന് തോന്നും. മനുഷ്യർ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നു,

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ അഭിനിയിക്കുന്നുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. ആദ്യമായിട്ടാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂലായ് 29 ചിത്രം പ്രക്ഷകർക്ക് മുന്നിലേക്ക് എത്തും.