ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയോട് പറയൂ എന്ന് സുരേഷ് ഗോപി, ഇ ബഡ്ജറ്റോ എന്ന് മുകേഷ്

അനധികൃതമായി വാഹനം മോഡിഫൈ ചെയ്തതിന് ഇബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം ആര്‍ടിഒ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഒ ഓഫീസില്‍ എത്തിയ ലിബിനെയും എബിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ താരങ്ങള്‍ക്ക് അടക്കം ഇ ബുള്‍ ജെറ്റ് ആരാധക വൃന്ദത്തിന്റെ കോളുകള്‍ എത്തി. സുരേഷ് ഗോപിക്കും, മുകേഷിനും എല്ലാം ഫോണ്‍ കോളുകളെത്തി.ഇ ബുൾജെറ്റ്, നടൻ മുകേഷിനെ രക്ഷിക്കാൻ വിളിച്ച ഓഡിയോ, എ ബഡോ, ഇ ബജറ്റോ, അതെന്താ…ഇ ബുള്ളറ്റോ?..എന്തായാലും ഞാൻ നോക്കാം

കൊല്ലം എം.എല്‍.എ കൂടിയായ മുകേഷിന് വന്ന കോളില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തുവെന്നാണ് പറയാന്‍ കോതമംഗലത്ത് നിന്നും വിളിച്ചതായിരുന്നു ഒരാള്‍. സംഭവം എന്തായാലും വിളിച്ചയാള്‍ ഇ ബുള്‍ ജെറ്റ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും മുകേഷിന് മനസ്സിലായില്ല. ഇബഡ്ജറ്റോ, ഇ ബുള്ളറ്റോ താരം കേട്ടത് മറ്റ് പലതും. ഇടയില്‍ നിങ്ങള്‍ കോതമംഗലം ഓഫീസില്‍ പറയു എന്നും പറയുന്നുണ്ട്. മുകേഷിന് സംഭവം വ്യക്തമായില്ല.

എറണാകുളത്തും നിന്നും കുറച്ച് പേരാണ് സുരേഷ് ഗോപിയെ വിളിച്ചത്. പ്രചരിക്കുന്ന ഓഡിയോയില്‍ സുരേഷ് ഗോപിയുടെ ശബ്ദം തന്നെ. താരത്തിനും സംഭവം എന്താണെന്ന് വ്യക്തമായില്ലെന്ന് സത്യം. എങ്കിലും വിഷയം കേരളത്തിലെ മുഖ്യമന്ത്രിയോടും ,ഗതാഗത മന്ത്രിയോടും പറയൂ എന്ന് സുരേഷ് ഗോപിയും പറയുന്നു. കോളിലെ അവസാന വാചകങ്ങളാണ് ഇതിലെ ഹൈലൈറ്റ് ‘ഞാന്‍ ചാണകമല്ലേ, ചാണകമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അലര്‍ജിയാകുമല്ലോ’. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.