പെണ്ണുകേസ് പൊളിക്കാൻ സുരേഷ്‌ഗോപിക്കൊപ്പം ആർത്തിരമ്പി പെൺപുലികൾ

സുരേഷ് ഗോപി പദയാത്രയായി കോഴിക്കോട് പോലിസ് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിനാളുകളാണ് താരത്തെ സ്വീകരിക്കാനെത്തിയിരിക്കുന്നത്. പല വേദികളൊരുക്കിയാണ് കോഴിക്കോട് പ്രവർത്തകരെ നേതാക്കാൾ അഭിസംബോധന ചെയ്യും. കോഴിക്കോട് പോലിസ് സ്റ്റേഷനു ചുറ്റും വൻ ഉപരോധമാണ്. ഒന്നോ രണ്ടേ പേരെ മാത്രമേ പോലിസ് സ്റ്റേഷനിലേക്ക് അടുപ്പിക്കൂ..

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുൻപ് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് തുടർന്ന് സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിക്കുകയാണ് ഉണ്ടായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുന്ന നടപടിയാണ് ഇതിനിടയിൽ ഉണ്ടായത്.

നടക്കാവ് പൊലീസ് സ്റ്റേഷൻ സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ 354എയുടെ ഒന്നാം ഉപവകുപ്പ് പ്രകാരമാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അന്ന് ആ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത എട്ടോളം മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തുവെന്നും നടക്കാവ് പൊലീസ് പറയുന്നു. ഇത് പൊലീസ് സ്റ്റേഷനിൽ ജാമ്യം കിട്ടുന്ന കേസാണ്. തിരിച്ചറിയാൻ കഴിയുന്ന കുറ്റമായതിനാലാണ് ജാമ്യം നൽകുന്നത്. നടക്കാവ് എസ് ഐ ബിനുകുമാറാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.