എന്‍ഡിഎ മൂന്നിടത്ത് ഒന്നാമത്, തൃശൂരില്‍ സുരേഷ് ഗോപിക്ക് ലീഡ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ മുന്നില്‍. സുരേഷ് ഗോപി തൃശൂരില്‍ ലീഡിലാണ്. 355 വോട്ടുകള്‍ക്കാണ് ലീഡ്. അതേസമയം, പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്. 83 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. 53 സീറ്റുകളില്‍ യുഡിഎഫും മുന്നിലാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്.