സിഐ എവിടെ? സുരേഷ് ഗോപിയുടെ ചോദ്യത്തിൽ പോലീസുകാർ ഞെട്ടി

പോലീസുകാർക്ക് വീണ്ടും ഞെട്ടലായി സൂപ്പർ താരം സുരേഷ് ഗോപി. കൊരട്ടി ജംക്ഷനിലാണു സംഭവം നടന്നത്. പാവങ്ങൾക്ക് നല്കുന്ന സൗജന്യ പൊതിച്ചോർ വിതരണത്തിൽ സുരേഷ് ഗോപിയും പൊതിച്ചോർ കെട്ടുകൾ നല്കാനെത്തിയതായിരുന്നു. ഇവിടെ ഒരു വർഷമായി ജനമൈത്രി പൊലീസ് പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. പോലീസിന്റെ നല്ല മനസിനു പൊതിച്ചോർ പൊതികളും അത് നടത്തുന്ന ഉദ്യോഗസ്ഥർക്ക് പൊന്നാടയുമായാണ്‌ സുരേഷ് ഗോപി എത്തിയത്

എന്നാൽ ഷെൽഫിൽ പൊതിച്ചോറുകൾ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്? ഇതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ അങ്കലാപ്പിലായി. എന്താകും സുരേഷ് ഗോപി ഉദ്ദേശിക്കുന്നത് എന്നോർത്ത് പോലീസുകാർ വിയർത്തു.. സി ഐ പോലീസ് സ്റ്റേഷനിൽ ഒരു യോഗത്തിലാണ്‌ സാർ എന്ന് എസ്.ഐ എം.വി.തോമസ് മറുപടി നൽകി. വാസ്തവത്തിൽ സി.ഐയേ അറിയിച്ച ശേഷമായിരുന്നു സുരേഷ് ഗോപി എത്തിയത് എന്ന് പറയുന്നു. മറ്റ് ഔദ്യോഗിക പരിപാടികൾ ഒന്നും ഇല്ലെങ്കിൽ സി ഐ വരേണ്ടതും ആയിരുന്നു. ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിൽ പാവങ്ങളേ ഊട്ടുന്നതിനു നേതൃത്വം നല്കുന്ന സി ഐയേ അനുമോദിക്കാൻ പൊന്നാടയും സുരേഷ് ഗോപി കൊണ്ടുവന്നിരുന്നു. എന്നാൽ ആ പൊന്നാട വാങ്ങാനുള്ള യോഗവും അഭിനന്ദനം ഏറ്റുവാങ്ങാനുള്ള ഭാഗ്യവും സി ഐക്ക് കിട്ടാതെ പോയി. സുരേഷ് ഗോപിക്കാവട്ടേ കരുതി കൊണ്ടുവന്ന പൊന്നാട സി.ഐക്ക് നല്കാൻ ആയില്ലെന്നതും അദ്ദേഹം വന്നില്ല എന്ന വിഷമം മറ്റൊരു ഭാഗത്തും

തുടർന്ന് സി ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ ഏൽപിച്ചു. എന്നിട്ട് ഒരു പഞ്ച് ഡയലോഗും കൂടി.. ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആൾ അദ്ദേഹമല്ലേ’ എന്ന് പറയുകയും ചെയ്തു.സുരേഷ് ഗോപി അവിടെ ഉണ്ടായിരുന്ന മറ്റ് പോലീസുകാരോട് കുശലം പറഞ്ഞു. അഭിനന്ദനം ഏറ്റു വാങ്ങി. സി ഐ വരാത്തത് പുലിവാലുകുമോ എന്ന് പേടിച്ച് പോലീസുകാർ ഒടുവിൽ സന്തോഷത്തോടെയാണ്‌ സുരേഷ് ഗോപിയേ യാത്രയാക്കിയത്

ദേശീയപാതയിൽ കൊരട്ടി ജംക്ഷനിലാണു കഴിഞ്ഞ ഒരു വർഷമായി ജനമൈത്രി പൊലീസ് പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. നൂറു കണക്കിനാളുകളുടെ വിശപ്പാണ്‌ പോലീസ് ഇടപെട്ട് അകറ്റുന്നത്. വഴിയാത്രക്കാരും പാവങ്ങളും എല്ലാം ഇവിടെ ഷെല്ഫിൽ നിന്നും പൊതി ചോർ എടുത്ത് വിശപകറ്റുന്നു

പൊതി ചോർ ചൂട് പോകാതിരിക്കാൻ താൻ ഒരു ഷെല്ഫ് തരാം എന്നും സുരേഷ് ഗോപി പോലീസിനു ഉറപ്പ് നല്കി. ഇതാണ്‌ സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യന്റെ ശീലം. തന്നെ ആവശ്യമുള്ളത് എവിടെ എന്ന് കണ്ടെത്തും. ഒരിടത്തും വെറും കൈയ്യുമായി പോകില്ല. ഒന്നുകിൽ സഹായം നേരിട്ട് നല്കും. സ്വന്തം കീശയിൽ നിന്നു വരെ പണം എടുത്ത് അടിയന്തിര സഹായം വേണ്ടവർക്ക് നല്കും. അല്ലെങ്കിൽ എം പി എന്ന നിലയിൽ ഒരു പദ്ധതി സമ്മാനിക്കും. എവിടെ ചെന്നാലും എന്തേലും കൊടുത്തിട്ടെ സുരേഷ് ഗോപി പോകൂഅദ്ദേഹത്തിന്റെ കൊരട്ടിയിലെ പാഥേയം സന്ദർശനം ഓർമ്മിപ്പിക്കുന്നത് പഴയ സല്യൂട്ടടി വിവാദമാണ്‌.

യഥാർഥത്തിൽ സല്യൂട്ട് അടി നിർത്തലാക്കണം എന്നാണ്‌ സുരേഷ് ഗോപിയുടെ അഭിപ്രായം എന്ന് എത്ര പേർക്കറിയാം

ഇന്ത്യൻ പാർലമെന്റിൽ അംഗമായ ആളെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണ്. അന്ന് സല്യൂട്ട് വിവാദത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് പോലീസ് അസോസിയേഷൻ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ലെന്നും, പോലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു. അസോസിയേഷന് രാഷ്ട്രീയം കളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സല്യൂട്ട് തന്നെ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, എന്നാൽ സല്യൂട്ട് നൽകുമ്പോൾ വിവേചനം കാണിക്കരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.അതായത് വെള്ളക്കാരിൽ നിന്നും ലഭിച്ച ആചാരമാണ്‌ സല്യൂട്ടടി. പാശ്ചാത്യ രാജ്യങ്ങളിൽ അതെല്ലാം എന്നേ നിർത്തി.

ഉയർന്ന് ഉദ്യോഗസ്ഥനെ കാണുപോൾ കീഴ് ഉദ്യോഗസ്ഥനും, മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കും ഒന്നും സല്യൂട്ട് കണ്ട് പിടിച്ച് ബ്രിട്ടനിൽ പോലും ഇപ്പോൾ ആ പരിപാടിയില്ല.അപ്പോഴാണ്‌ ബ്രിട്ടൻ കൊണ്ടുവന്ന ദുരാചാരമായ സല്യൂട്ട് അടിയും സാർ വിളിയും ഇന്നും കേരളത്തിൽ തുടരുന്നത്. സല്യൂട്ട് ആർക്കും നല്കരുത് എന്നും അവസാനിപ്പിക്കണം എന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാടും. ഇനി നല്കുന്നു എങ്കിൽ അതിൽ ആരെയും മാറ്റി നിർത്താനും രാഷ്ട്രീയം കളിക്കാനും പാടില്ല. സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയർന്ന് വരുന്നത്. സംഭവത്തിൽ പോലീസ് അസോസിയേഷനും സുരേഷ് ഗോപിയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ഒല്ലൂരിൽ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴായിരുന്നു വിവാദ സംഭവം ഉണ്ടായത്