തനിക്ക് ലഭിച്ച ഹൃദയാഘാതത്തിന് തുല്യമായ ആ അടി, സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. അഭിനേതാവ് മാത്രമല്ല മികച്ച ഒരു ജന സേവകന്‍ കൂടിയാണ് അദ്ദേഹം. തന്റെ മുന്നില്‍ സഹായം തേടിയെത്തുന്നവരെ ഒരിക്കലും നിരാശരാക്കി അദ്ദേഹം മടക്കിയയക്കാറില്ല. കഴിഞ്ഞ ദിവസമായിരുന്നു സുരേഷ് ഗോപിയുടെ 63-ാം പിറന്നാള്‍. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് അദ്ദേഹത്തിന്റെ പഴയ ഒരു അഭിമുഖമാണ്. താന്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചാണ് നടന്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ തുറന്ന് പറച്ചില്‍.

താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചുവെന്നാണ് ഇതിന് ഉത്തരമായി സുരേഷ് ഗോപി പറഞ്ഞത്. അത് ഇപ്പോള്‍ കറക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ല. അദ്ദേഹം വ്യക്തമാക്കി.

2014 ല്‍ തനിക്ക് ലഭിച്ച ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിപ്പിച്ച പാഠമാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും. സത്യം വീര്‍പ്പുമുട്ടിക്കുമ്പോള്‍ എങ്ങനെയാണ് റിലീസ് ചെയ്യുന്നതെന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വാഭാവികമായി വരുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി മറുപടിയായി പറയുന്നു.