എന്റെ ഓണം ജനുവരിയിലാണ്, മകളുടെ വിവാഹത്തെക്കുറിച്ച് സുരേഷ് ​ഗോപി

അടുത്ത ജനുവരിയിലാകും കുടുംബത്തിന്റെ ഓണമെന്ന് സുരേഷ് ​ഗോപി. ഈ വർഷത്തെ ഓണത്തിന്റെ പ്രത്യേകത മകളുടെ വിവാഹമാണ്, ജനുവരിയിലാണ് വിവാഹം. ഇപ്പോൾ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. തിരുവോണ ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

26 വർഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്. ഞാനും ഭാര്യയും കല്യാണപ്പെണ്ണും ദിക്കുകൾ ചുറ്റി കല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നുവെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട വീട് പണികൾ ഇപ്പോൾ നടക്കുകയാണ്. സിനിമകളുടെ രണ്ടാം ഭാഗം ചെയ്യാനുള്ള ആവശ്യമായ സമയം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചാക്കോച്ചി ചിലപ്പോൾ വേറൊരു സിനിമയായി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരപുത്രിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ മാസമായിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്.