പുനീതിന്റെ സമൃതികുടീരത്തില്‍ വിതുമ്പിക്കൊണ്ട്‌ സൂര്യയെത്തി; ജനിക്കുന്നതിന് മുന്‍പേ തുടങ്ങിയ അപൂര്‍വ സൗഹൃദത്തെക്കുറിച്ച്‌ താരം

പുനീത് രാജ്‌കുമാറിന്റെ സമൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി നടന്‍ സൂര്യ. വിതുമ്ബിക്കൊണ്ടാണ് സൂര്യ പുഷ്പാര്‍ച്ചന നടത്തിയത്. പുനീതിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, ജനിക്കുന്നതിന് മുന്‍പേ തങ്ങളുടെ സൗഹൃദം ആരംഭിച്ചതാണെന്നും നടന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘ഞങ്ങളുടെ അമ്മമാര്‍ ഗര്‍ഭിണികളായിരുന്ന സമയത്താണ് ഞാനും പുനീതും ആദ്യമായി കണ്ടത്. അന്ന് എന്റെ അമ്മ നാലുമാസവും, പുനീതിന്റെ അമ്മ ഏഴ് മാസവും ഗര്‍ഭിണിയാണ്. എന്റെ അമ്മയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. അമ്മയ്ക്കും ഈ മരണം ഉള്‍ക്കൊള്ളാനായിട്ടില്ല.’-സൂര്യ പറഞ്ഞു.

‘ഈ മരണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്റെ കുടുംബവും അണ്ണന്റെ കുടുംബവും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. എന്റെ അച്ഛന്‍ ശിവകുമാറിന് ആ കുടുംബവുമായി അവിസ്മരണീയമായ ഒരുപാട് നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്.’-അദ്ദേഹം വെളിപ്പെടുത്തി. ഹൃദയാഘാതം മൂലം കഴിഞ്ഞമാസം 29നായിരുന്നു പുനീത് രാജ്കുമാര്‍ അന്തരിച്ചത്.