പിടിച്ചെടുത്ത 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും തിരികെ വേണം; സ്വപ്‌നയുടെ ഹര്‍ജി ഇന്ന് കോടതിയില്‍

കോച്ചി/ അന്വേഷണ സംഘം പിടിച്ചെടുത്ത 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് എന്‍ഐഎ കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത്  കേസുകളില്‍ പ്രതിയായ സ്വപന് ബെംഗ്ലളൂരുവില്‍ നിന്ന് പിടിയിലാകുമ്പോള്‍ അവരുടെ പക്കല്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തതാണ് 112 പവന്‍ സ്വര്‍ണവും 65 ലക്ഷം രൂപയും. ഇത് തിരികെ ലഭിക്കുന്നതിനാണ് സ്വപ്‌ന സുരേഷ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് സംബന്ധിച്ച് സ്വപ്ന ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.

തന്റെ വിവാഹവശ്യത്തിനായി വാങ്ങിയ 625 പവന്‍ സ്വര്‍ണത്തില്‍ നിന്നുള്ള 112 പവന്‍ സ്വര്‍ണമാണ് എന്‍ഐഎ പിടിച്ചെടുത്തതെന്നും ഇപ്പോള്‍ തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അതിനാല്‍ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നും സ്വപ്‌ന സുരേഷ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.