സ്വപ്‌ന സുരേഷ് എച്ച്‌ആര്‍ഡിഎസ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചു

തൊടുപുഴ: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായിട്ടാണ് ചുമതലയേറ്റത്. തൊടുപുഴയിലെ ഓഫീസില്‍ വെളളിയാഴ്ച്ച രാവിലെ എത്തിയാണ് ചുമതലയേറ്റത്. മാസം 43,000 രൂപയാണ് ശമ്ബളം.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനത്തിലെ ഗ്രാമീണ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌​​മെന്‍റ്റ് സൊസൈറ്റി. ഇന്ത്യയില്‍ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നലകുൃന്ന സദ്ഗൃഹ പദ്ധതിയാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്.

സ്വപ്‌നയുടെ സാമൂഹികസേവന രംഗത്തെ താല്‍പര്യം പ്രവര്‍ത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്‌ആര്‍ഡിഎസിന്റെ ലക്ഷ്യമെന്നു സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു.