മക്കള്‍ക്ക് ചൂണ്ടി കാണിക്കാന്‍ മാതൃകയാണ് ഈ പെണ്‍കുട്ടി, തികഞ്ഞ ആദരം, ആര്യ രാജേന്ദ്രനെകുറിച്ച് ലക്ഷ്മി രാജീവ്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ കെ എം സച്ചിന്‍ ദേവും വിവാഹിതര്‍ ആകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണവും ആര്യക്ക് എതിരെയുണ്ടായി. ആര്യയും മുന്‍ കാമുകനുമായുള്ള ചിത്രങ്ങള്‍ കുത്തിപ്പൊക്കിയായിരുന്നു സൈബര്‍ ആക്രമണം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ ലക്ഷ്മി രാജീവ്.

ണ്ടൊക്കെ നാട്ടിന്‍പുറത്ത് ഇടവഴികളില്‍ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോള്‍ ഫേസ്ബുക്കില്‍ എഴുതുകയാണ് പലരും. സഖാവ് ആര്യ രാജേന്ദ്രന്‍ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കില്‍ അവരുടെ ഒഫീഷ്യല്‍ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയര്‍ച്ച ,ജീവിത നിലവാരം, , സാമൂഹിക അന്തസ്സ്, നിലപാടുകള്‍ ഒക്കെ കേള്‍ക്കാന്‍, കാണാന്‍ കേരളം കാതോര്‍ക്കും.-ലക്ഷ്മി രാജീവ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ആദരണീയ ആയ തിരുവനന്തപുരം മേയര്‍ സഖാവ് ആര്യ രാജേന്ദ്രനെ ക്കുറിച്ച് ഇന്ന് ഏറെ നേരം ആലോചിച്ചു. ഒരു പെണ്‍കുട്ടിക്ക് ഈ പ്രായത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. അതീവ ശോഭനവും ശക്തവും ഗംഭീരവുമാണ് ഇനിയുള്ള അവരുടെ ഭാവി. വിവാഹിത ആകാന്‍ പോകുന്നു. അതും ഇത്രയും ചെറിയ പ്രായത്തില്‍ MLA ആയ ഒരാളുമായി.

ഇനി അങ്ങോട്ട് എന്താണ് ഇവരുടെ ഭാവി, ജീവിത ത്തിന്റെ ക്വാളിറ്റി, ജനമനസുകളില്‍ അവരുടെ നിതാന്ത സ്ഥാനം, ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ഒരു ജീവിതം. അതാണ് ആ പെണ്‍കുട്ടി തന്റെ ഇരുപത്തി മൂന്നു വയസു കൊണ്ട് നേടിയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ആര്‍ക്കായാലും അസൂയ തോന്നിത്തുടങ്ങി, നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ കിളി പോകുന്ന അവസ്ഥയാണ് ആര്യ രാജേന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്ന സോഷ്യല്‍ സ്റ്റാറ്റസ്.

ഒന്നുകില്‍ കണ്ടിലെന്ന് നടിക്കുക-പ്രയാസമാണ്. എന്നാല്‍ നമ്മുടെ മനസിന്റെ സമനില തെറ്റരുതല്ലോ, അധിക്ഷേപിക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക. സ്വയം സമാധാനം കണ്ടെത്തുക. പണ്ടൊക്കെ നാട്ടിന്‍പുറത്ത് ഇടവഴികളില്‍ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോള്‍ ഫേസ്ബുക്കില്‍ എഴുതുകയാണ് പലരും. സഖാവ് ആര്യ രാജേന്ദ്രന്‍ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കില്‍ അവരുടെ ഒഫീഷ്യല്‍ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയര്‍ച്ച ,ജീവിത നിലവാരം, , സാമൂഹിക അന്തസ്സ്, നിലപാടുകള്‍ ഒക്കെ കേള്‍ക്കാന്‍, കാണാന്‍ കേരളം കാതോര്‍ക്കും.

നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബര്‍ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോള്‍ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് അവര്‍ കയറിപ്പോകുന്ന ഉയരങ്ങള്‍ അമ്പരപ്പോടെ നോക്കി കാണുന്നു. മക്കള്‍ക്ക് ചൂണ്ടി കാണിക്കാന്‍ മാതൃകയാണ് ഈ പെണ്‍കുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളില്‍ രാജകുമാരി ആയി നീണാള്‍ വാഴ്ക !