ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ ദാ ഒറ്റവാക്കിൽ കണ്ടം വഴി ഓട്ടിച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ഒരു ശുഷ്‌കാന്തി ദേ ഈ സ്വരാജന്മാർക്ക് ഒരു പാഠം തന്നെയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജിന് നേരെ നമ്മുടെ ഗവർണർ ചോദിച്ചത് ‘ഹു ഈസ് മിസ്റ്റര്‍ സ്വരാജ്? മതിയല്ലോ,ചോദിച്ചു വാങ്ങിച്ചല്ലോ സ്വരാജ് അണ്ണാ നിങ്ങൾ എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ ,ഇനി കാര്യത്തിലേക്കു കടക്കാം ,ഈ കഴിഞ്ഞ നാളിൽ വിവരദോഷം, ഇപ്പോള്‍ ഗവര്‍ണര്‍ ആണെങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്ന് ആണ് സ്വരാജ് വച്ച് കീച്ചിയത് .എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി, ചുമതലകള്‍ നിര്‍വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാന്‍ പാടില്ല, ഭ്രാന്തുണ്ടാവന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ളൂ, അത് ഗവര്‍ണറുടേതാണ്.

ഗവര്‍ണര്‍ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ആകാന്‍ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ.ഇതിനാണ് വയറുനിറയെ ഗവർണർ വച്ച് അലക്കിയത് .ആരാണ് ഈ സ്വരാജ്? ആരും ആയിക്കോട്ടെ, ഇതിനൊക്കെ ഞാന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നത്? – ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.സെർച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ സർക്കാർ നൽകാത്തതുമായി ബന്ധപ്പെട്ട് ഗവർണർ പറഞ്ഞത്; ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റികളിലേക്ക് സർവകലാശാലകൾ നോമിനികളെ തന്നില്ല. ഇനി സർക്കാർ ഇഷ്ടമുള്ളത് ചെയ്യട്ടെ. കോടതിയിൽ പോകാൻ സർക്കാരിന് അവകാശമുണ്ട്. ഞാൻ എന്റെ ജോലി ചെയ്യുകയാണെന്നും വൈസ് ചാൻസിലർമാരെ നിയമിക്കാത്തതിൽ എന്നെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണരും സർക്കാരും തമ്മിലെ പോര് മുറുകുന്നു. സർവ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവർണർ സെർച്ച് കമ്മറ്റി രൂപീകരിച്ചത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ലെന്നും അതിനാൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ വ്യക്തമായി.

ആറ് തവണ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചിരുന്നു. പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദ്ദേശം. മാധ്യമങ്ങൾ തന്നെ ഇത് റിപോർട്ട് ചെയ്തതതുമാണ്. സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്. ചാൻസിലർക്ക് സേർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ട്. എബിവിപി ആയതിനാൽ മാത്രം ചിലരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് ഗവർണർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി തന്നെയാണ് കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്ന് ഗവർണർ ആരോപിച്ചു.

അതേ സമയം, സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട് പോകുകയാണ്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ നീക്കം. രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്.