ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന ഒരു ഭാര്യയായിരിക്കും ഞാന്‍ ; സ്വാസിക

ഒട്ടനവധി സിനിമകളില്‍ തിളങ്ങിയ സ്വാസിക, എന്ന് പറയുന്നതിലും ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയം. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം ശ്വസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല.

ഇപ്പോളിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി. നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട് കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നും പറയുകയാണ് സ്വാസിക.

കാലത്ത് എണീക്കുമ്പോ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന സാധാ ഭാര്യാകാന്‍ ആണ് തനിക്ക് മോഹമെന്നാണ് സ്വാസിക പറയുന്നത്. എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍. എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. ലേറ്റ് നൈറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകണം എന്നും ആഗ്രഹമുണ്ട്. എത്രത്തോളം പോസിബിള്‍ ആകുമെന്ന് അറിയില്ല. എങ്കിലും മനസില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും നടി പറയുന്നു.