ആണ്‍സുഹൃത്തുക്കള്‍ക്കിടയില്‍ ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ സംസാരിക്കാറുണ്ട്, ശ്വേത മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. ലോക്ക്ഡൗണ്‍ നാളുകളില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് നടി. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്വേത. ലോക്ഡൗണിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന സ്‌നേഹം പിന്നീട് മാറിയതിനെ കുറിച്ച് തമാശ രീതിയില്‍ ശ്വേത പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ശ്വേതയുടെ വാക്കുകളിങ്ങനെ, വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്‌നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സര്‍പ്രൈസ് എന്ന് പറയാന്‍ പറ്റില്ല

ഞാന്‍ ഒന്നും ഓര്‍ക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കില്‍ എന്റെ പിതാവ് പോയത് മാത്രമാണ് മറക്കാനാവാത്തത്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛന്‍ എന്റെ കൂടെ ഉണ്ടെന്നാണ്. അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല. പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാന്‍ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്.

കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാന്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈന്‍ഡ്. അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്.

താനൊരു കുസൃതിക്കാരി ആണ്. എന്റെ ആണ്‍സുഹൃത്തുക്കള്‍ക്കിടയില്‍ ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ സംസാരിക്കാറുണ്ട്. കുസൃതി എന്ന് പറഞ്ഞാല്‍ ഭയങ്കര കുസൃതിയുള്ള സ്വഭാവമാണ് തന്റേത്. ഹൃദയത്തില്‍ ഞാനൊരു നല്ല മനുഷ്യനാണ്. എന്നെ കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കേണ്ടി വരും.