അനിയേട്ടൻ പോയിട്ട് ഒരു വർഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു, ശ്വേതാ മേനോൻ

മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു അനിൽ മുരളി വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ പ്രശസ്തനാക്കി. 2020 ജൂലൈ 30നാണ് അന്തരിച്ചത്. മുരളീധരൻ നായരുടേയും ശ്രീകുമാരിയമ്മയുടേയും മകനായി 1964 ഏപ്രിൽ 12 ന് തിരുവനന്തപുരത്ത് ജനിച്ചു. 1993-ൽ കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2002-ലെ വാൽക്കണ്ണാടി എന്ന സിനിമയിലെ വില്ലൻ വേഷം അനിൽ മുരളിയെ മലയാള സിനിമയിൽ പ്രശസ്തനാക്കി.

അനിൽ മുരളി ഓർമയായിട്ട് ഒരു വർഷം. ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകളുമായി നടി ശ്വേതാ മേനോൻ പങ്കുവെച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. അനിയേട്ടൻ തന്റെ സഹോദരനെപ്പോലെയായിരുന്നു എന്നാണ് ശ്വേത പറയുന്നത്. പരസ്‍പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നും താരം വിഡിയോയിൽ പറയുന്നുണ്ട്.

അനിയേട്ടൻ പോയിട്ട് ഒരു വർഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ അമ്മയിൽ ജനിക്കാത്ത സഹോദരനാണ്. ഞങ്ങൾ പരസ്‍രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു. ഞങ്ങൾ സംസാരിക്കും തല്ലുപിടിക്കും അദ്ദേഹമെന്നെ ലാളിക്കാറുമുണ്ട്. അദ്ദേഹത്തിനൊപ്പം ഞാൻ അധികം വർക്ക് ചെയ്തിട്ടില്ല. എങ്ങനെയാണ് സൗഹൃദത്തിലായതെന്ന് ഞങ്ങൾക്ക് അറിയില്ല. അധികം ആരും മനസിലാക്കിയിട്ടില്ല, സങ്കീർണതകളില്ലാത്ത ഒരു മനുഷ്യനായിരുന്നു അദ്ദേഹം. വളരെ പെട്ടെന്നാണ് പോയത്. എവിടെയായാലും സന്തോഷത്തോടെയിരിക്കുന്നുണ്ടെന്ന് അറിയാം, മിസ് യൂ അനിയേട്ടാ- ശ്വേത പറയുന്നു.