തയ്‌വാന് ചുറ്റും 70 യുദ്ധവിമാനങ്ങൾ, 35 യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചുവെന്ന് തയ്‌വാൻ

തായ്‌പേയ്. തയ്‌വാനെ ലക്ഷ്യമിട്ട് ചൈനയുടെ സൈനിക പരിശീലനം. തയ്‌വാന്റെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടുള്ള പരിശീലനമാണ് നടത്തുന്നതെന്ന് ചൈന പറഞ്ഞു. പരിശീലനത്തിനായി യുദ്ധവിമാനങ്ങളും ചൈനയുടെ ഷാദോങ് വിമാനവാഹിനിക്കപ്പലുകളും ഉപയോഗിക്കുന്നുണ്ട്. വ്യോമസേനയ്ക്ക് പുറമേ നാവിക സേനയും സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആണവായുധം പ്രയോഗിക്കുവാന്‍ സാധിക്കുന്ന എച്ച് 6കെ യുദ്ധവിമാനങ്ങളും സൈനിക പരിശീലനനത്തില്‍ പങ്കെടുക്കുന്നു. തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങല്‍ ചൈന വിന്യസിച്ചതായി തയ്വാൻ അറിയച്ചു. ഇതില്‍ 35 യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും തയ്വാന്‍ അറിയിച്ചു.

മൂന്ന് ദിവസത്തെ സൈനികപരിശീലനമാണ് ചൈന നടത്തുന്നത്. അഭ്യാസം അവസാന ദിത്തിലേക്ക് എത്തിയതോടെ ചൈന കൂടുതല്‍ പ്രകോപനം ഉണ്ടാക്കുകയാണ്. തയ്വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് വെന്‍ അമേരിക്ക സന്ദര്‍ശിച്ചതോടെയാണ് ചൈന സൈനികപരിശീലനം നടത്തിയത്. തയ്വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്വാന് മുകളില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ചൈനയുടെ നിലപാട്.