തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ച നിലയിൽ

ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങി മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെ ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ ആണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മീരയെ കണ്ടെത്തിയത്. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായുള്ള വിവരങ്ങളും പുറത്തു വരുന്നു .

ഗുരുതര നിലയിലായ മീരയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാന്‍ സാധിച്ചില്ല. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം.മറക്കുമോ നെഞ്ചം എന്ന പേരില്‍ ചെന്നൈയില്‍ നടന്ന റഹ്‌മാൻ ഷോ വിവാദമായ സംഭവത്തിൽ വിജയ് ആന്റണിക്ക് പങ്കുണ്ടെന്ന വിമർശനങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ മകളുടെ ആത്മഹത്യ കൂടെ നടന് തീരാ വേദന ആയി മാറുന്നത് . സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏതാനുംദിവസങ്ങൾക്കുമുമ്പ് സം​ഗീതലോകത്ത് ഒന്നാകെ ചർച്ചയായ വിഷയമാണ് എ.ആർ. റഹ്മാൻ നയിച്ച മറക്കുമാ നെഞ്ചം എന്ന സം​ഗീതപരിപാടിയുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ. നിയമാനുസൃതം ടിക്കറ്റെടുത്തവർക്ക് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയിൽ ചിലർ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഒടുവിൽ പണം തിരികെ കൊടുക്കുമെന്ന് റഹ്മാന്റെയും സംഘാടകരുടേയും ഭാ​ഗത്ത് നിന്ന് അറിയിപ്പ് വന്നതോടെയാണ് സ്ഥിതി​ഗതികൾ തത്ക്കാലത്തേക്ക് അടങ്ങിയത്.