അഗ്നിരക്ഷാസേന വാങ്ങിയ 35 പുതിയ വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല

തിരുവനന്തപുരം. അഗ്നിരക്ഷാസേന പുതിയതായി വാങ്ങിയ 35 വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. 35 സ്‌റ്റേഷനിലേക്ക് നല്‍കിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിളിന്റെ ഹാന്‍ഡ് ബ്രേക്കിങ്ങിലെ തകരാറാണ് തിരിച്ചടിയായത്. ഹാന്‍ഡ് ബ്രേക്ക് ഓണ്‍ ചെയ്താല്‍ പമ്പ് ഗിയര്‍ ഓണ്‍ ആകാത്തതാണ് പ്രശ്‌നത്തിന് കാരണം.

അപകട സ്ഥലത്ത് വണ്ടി എത്തിയ ശേഷം ന്യൂട്രലില്‍ ഇട്ടശേഷം ഹാന്‍ഡ് ബ്രേക്കിട്ട ശേഷമാണ് പമ്പ് പ്രവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ വണ്ടി ഉരുണ്ട് പോയി അപകടം സംഭവിക്കും. എന്‍ജിനിള്ളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. അതേസമയം മറ്റ് വാഹനങ്ങളില്‍ ഹാന്‍ഡ് ബ്രേക്ക് ഇടുമ്പോള്‍ വീലുകണാണ് നില്‍ക്കുന്നത്.

ഒരു വാഹനത്തിന് 36 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. എന്നാല്‍ ഈ വാഹനങ്ങളില്‍ ഹാന്‍ഡ് ബ്രേക്ക് പമ്പിന്റെ കറക്കത്തെയും ബാധിക്കുന്നുണ്ട്. അതിനാല്‍ വെള്ളം ചീറ്റിക്കാന്‍ സാധിക്കില്ല. ഫലത്തില്‍ 35 വാഹനം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.