ട്രെയിൻ മാർഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന കേരളത്തിന്റെ സഹായഹസ്തം തള്ളി തമിഴ്നാട്

രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ വലയുന്ന തമിഴ്നാടിന് സഹായഹസ്തവുമായി കേരളം. എന്നാൽ, കേരളത്തിന്റെ സഹായഹസ്തം തമിഴ്നാട് സര്‍ക്കാര്‍ തള്ളി.കേരളത്തിന്റെ കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്‍കി.

തമിഴ്നാടിന് വേണ്ടി കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധതയറിയിച്ചത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടിവെള്ളം എത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു എങ്കിലും കുടിവെള്ളം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മറുപടി നല്‍ക്കുകയായിരുന്നു.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.