പത്താം ക്ലാസ്സുകാരനുമായി പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് അധ്യാപികയും വിദ്യാര്‍ത്ഥിയും വിവാഹിതരായി, ഒടുവില്‍ പണിയും കിട്ടി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയിച്ച് വിവാഹം ചെയ്ത് സ്‌കൂള്‍ അധ്യാപിക. ഒടുവില്‍ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണിയും. അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. അയല്ലുര്‍ നല്ലൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഈ ഗ്രാമത്തില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന 17കാരനുമായി സ്‌കൂളില്‍ ട്രെയിനിയായി എത്തിയ അധ്യാപിക പ്രണയത്തിലായി. ഒടുവില്‍ ഇവര്‍ വിവാഹിതരായി.

വിദ്യാര്‍ത്ഥിയെ ആധ്യാപിക വിവാഹം ചെയ്യുന്നതില്‍ ആര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇരു കുടുംബങ്ങളുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ വിദ്യാര്‍ത്ഥി അധ്യാപികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. ശേഷം ഇരുവരും ഒരുമിച്ച് താമസവും ആരംഭിച്ചു.

വിവാഹ ശേഷവും വീട്ടുകാരുടം പ്രതിഷേധം ശക്തമായതോടെ ഇരുവരും ജീവനൊടുക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ നാട്ടുകാര്‍ എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് വ്യക്തമാവുകയും അധ്യാപികയെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.