ഒ​ന്നി​ല​ധി​കം വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്: പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസം അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഒ​രാ​ള്‍​ക്ക് ഒ​ന്നി​ല​ധി​കം വോ​ട്ട​ര്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ കൂ​ടു​ത​ല്‍ ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടീ​ക്കാ​റാം മീ​ണ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ബു​ധ​നാ​ഴ്ച നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​രോ​പ​ണം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ല്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ പേ​രു ചേ​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മു​ള്ള ശ്ര​മ​മു​ണ്ടാ​യോ​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്‌ മാ​ര്‍​ച്ച്‌ 20ന​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ണ്ണൂ​ര്‍, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ര്‍, കൂ​ത്തു​പ​റ​മ്ബ്, ക​ല്‍​പ്പ​റ്റ, ത​വ​നൂ​ര്‍, പ​ട്ടാ​മ്ബി, ചാ​ല​ക്കു​ടി, പെ​രു​മ്ബാ​വൂ​ര്‍, ഉ​ടു​മ്ബ​ന്‍​ചോ​ല, വൈ​ക്കം, അ​ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

എല്ലാ ജില്ലകളിലും ഈ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാ മണ്ഡലങ്ങളിലേയും വോട്ടര്‍ പട്ടിക സൂക്ഷമായി പരിശോധിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരില്‍ നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് മറ്റു മണ്ഡലങ്ങളിലെ ക്രമക്കേടിന്റെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.